Sunday, September 23, 2012

ഉരച്ചുരച്ച്....

ഡീ .കൊച്ചേ
ആ മുട്ടായി ച്ചാറത്രേം
ദേണ്ടെ ..ഒലിചെറങ്ങുന്നു
ഛെ..അത് നക്കാനല്ല ,

പോയി കഴുകിക്കള ..അസത്ത്
ഡീ ...പെണ്ണേ
ഒലിച്ചിറങ്ങി വട്ടം വരച്ചതു കണ്ടോ
കെടക്കപ്പായിലും പാവാ ടെലും
കഴുകിക്കള  ...അശ്രീകരം

ഡീ .നിയ്യല്ല്യോ  സൂക്ഷിക്കേണ്ടത്
നീം  കരയണ്ട
പോട്ടെ....കഴുകി ക്കള
ശവം !

അങ്ങനെ
തല നരച്ച് മൂക്ക് വളഞ്ഞ്
മുറീ ലും മൂലയ്ക്കും മുറ്റത്തും
ഇപ്പോഴും
കഴുകികഴുകി കളയുന്ന അഴുക്കെന്തു
കഥയും കവിതയും കൂടി
കഴുകി ക്കഴുകി
കൈ തേഞ്ഞു തേഞ്ഞു ഇല്ലാതായ ഒരു പെണ്‍ കുട്ടി

2 comments:

rameshkamyakam said...

ദു;ഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ നിര്‍ബന്ധ ജീവിതംആര്‍ക്കുവേണ്ടി.......

സേതുലക്ഷ്മി said...

അതെ. ഉരച്ചുരച്ചു,കഴുകിക്കഴുകിത്തന്നെ പെണ്‍ ജീവിതം

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...