Monday, June 24, 2013
Sunday, June 9, 2013
വാക്ക്
വാക്കുകള്‍ നക്ഷത്രങ്ങളെന്നു
അവര്‍ പരസ്പരം പറഞ്ഞു
ഹൃദയത്തിന്‍റെ കാവല്‍ക്കാര്‍
കുടമുല്ല പോലെ വെളുത്തും
മഴമേഘംപോലെ നിറഞ്ഞും
ചോലമരങ്ങളായി പടര്‍ന്നും
തീയരികുകളായി വിരിഞ്ഞും
കാറ്റില്‍ വിരിഞ്ഞ നക്ഷത്രങ്ങള്‍
സന്ധ്യയില്‍
അവ കടല്‍ മുഴുവന്‍ .കോരി യെടുക്കും
പുലരിയില്‍
കൈക്കുടന്നയില്‍ മിഴി കൂമ്പും .
രാവില്‍
പ്രണയ ദീപം പോലെ
നിദ്രയെഴാതെ കത്തി നില്‍ക്കും
വാക്കിന്‍റെ നന്മയത്രയും
മിഴിയിലേക്ക് നീട്ടി ..
വന പ്പച്ച ...
ഒരു കാട്ടു പൂവ്
കാറ്റിനോട് പറഞ്ഞത്
എന്താവാം എന്നലയുകയാണ്
മഴയുടെ പെണ് കുട്ടി .
വാക്കില്‍ സ്വയം തുന്നി ക്കെട്ടിയ
പെണ് കുട്ടി
വാക്കുകള്‍ നക്ഷത്രങ്ങളെന്നു
അവര്‍ പരസ്പരം പറഞ്ഞു
ഹൃദയത്തിന്‍റെ കാവല്‍ക്കാര്‍
കുടമുല്ല പോലെ വെളുത്തും
മഴമേഘംപോലെ നിറഞ്ഞും
ചോലമരങ്ങളായി പടര്‍ന്നും
തീയരികുകളായി വിരിഞ്ഞും
കാറ്റില്‍ വിരിഞ്ഞ നക്ഷത്രങ്ങള്‍
സന്ധ്യയില്‍
അവ കടല്‍ മുഴുവന്‍ .കോരി യെടുക്കും
പുലരിയില്‍
കൈക്കുടന്നയില്‍ മിഴി കൂമ്പും .
രാവില്‍
പ്രണയ ദീപം പോലെ
നിദ്രയെഴാതെ കത്തി നില്‍ക്കും
വാക്കിന്‍റെ നന്മയത്രയും
മിഴിയിലേക്ക് നീട്ടി ..
വന പ്പച്ച ...
ഒരു കാട്ടു പൂവ്
കാറ്റിനോട് പറഞ്ഞത്
എന്താവാം എന്നലയുകയാണ്
മഴയുടെ പെണ് കുട്ടി .
വാക്കില്‍ സ്വയം തുന്നി ക്കെട്ടിയ
പെണ് കുട്ടി
Subscribe to:
Posts (Atom)
കൂട്
മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന പോലെ ചുവന്നു നനയുന്നുണ്ട് പനകളുടെ ചില്ല കീറി വരുന്ന...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
പ്രിയനേ ..നീ യാത്രയിലാണ് ....അര്‍ദ്ധ മയക്കത്തിലും. ഞാനോ .നിന്റെ ഉറക്കത്തിന്റെ വാതിലുകളില്‍ തടഞ്ഞു നില്ക്കുന്നു .. സ്വപ്നങ്ങളില്‍ നീ ...
-
എന്തിനു സ്നേഹിക്കുന്നു, സ്വ ച്ഛമോരോ ചിരി തങ്ങളില്‍ കാണുമ്പോഴേ പക കറുപ്പിക്കുമെങ്കില്‍ എത്രയും പ്രിയപ്പെട്ട തെ- ന്നുരയ്ക്കുവാന്‍ , വാക...