Thursday, January 1, 2015

പ്രണയം ജാലകത്തിലൂടെ  ഒരു പൂവ്
എറിഞ്ഞു തന്നു .
വാസനിക്കുന്നേരം  അതിന്‍റെ
ഉള്ളെ ഴുത്തുകള്‍ കണ്ടു .
തീയും ജലവും ഒളിപ്പിച്ച ഇടങ്ങള്‍
തുള വീണ രണ്ടു ചിറകുകള്‍
അലങ്കാര ങ്ങളി ല്ലാത്ത  പുസ്തകം
മാഞ്ഞു പോകാവുന്ന കൈപ്പട
ചുംബന മുദ്രകളില്ലാത്ത ഉടല്‍
 വസന്തം മറന്നു പോയ ഒരു പൂവ് !
ഹൃദയത്തില്‍ നിന്നും ചുവപ്പ് നല്‍കി
പൂവിനെ സ്നേഹിച്ചു  മരിച്ച
രാപ്പാടിയുടെ കഥ കേള്‍ക്കവേ
പ്രണയം
ജാലകത്തിലൂടെ
ഉള്ളം കയ്യിലേക്ക്
ഒരിതള്‍ വച്ച് തരുന്നു .
സ്നേഹാര്‍ദ്രമായി  പിടഞ്ഞു കൊണ്ടിരിക്കുന്ന
ഒരു
മിഴിയിതള്‍ .            [ എന്നും ]    

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...