Saturday, July 11, 2015



കടല്‍  കരയുകയായിരുന്നു 
കരയിലിരുപ്പണ്ടായിരുന്ന  അമ്മയെ നോക്കി 
തൊലി ചുളിഞ്ഞ്
തണുത്തു നനഞ്ഞ്
ഓരോ കാറ്റിലും
മറിഞ്ഞു വീഴാനൊരുങ്ങുന്ന
പഴയ വൃക്ഷം പോലെ .....
കണ്ണുകളെ  അന്ധമാക്കിയ തരി മണലിനോട്‌ 
പരിഭവിക്കാതെ 
എത്ര നേരം വേണമെങ്കിലും 
കാത്തിരുന്നു 
അമ്മ .
കടല്‍ കരയുകയായിരുന്നു ,
മരണ മടുത്ത തിമിംഗലത്തെ പ്പോലെ 
കരയിലേക്ക് വന്നടിയുകയായിരുന്നു ..
അമ്മ 
വിശ്വാസങ്ങളുടെ  മുള്ളാണി കളില്‍ 
എന്നോ  തറഞ്ഞു പോയവള്‍ !
അമ്മ 
നിര്‍ഭാഗ്യ ങ്ങളുടെ അധി ദേവത ..  [തെറ്റിപ്പോയ  ഒരിടത്തിന് ]

,
                    

2 comments:

ajith said...

അവസാനത്തെ രണ്ടുവാക്കുകള്‍ കവിത പെര്‍സനല്‍ ആക്കിത്തീര്‍ത്തു

സൗഗന്ധികം said...

സംസാരവാരിധിയിൽ മുങ്ങിനിവർന്ന്,
നിർഭാഗ്യങ്ങളുടെ ചേറുകൾ കഴിക്കളഞ്ഞ്,
പ്രകാശം ചിന്തുമൊരു ഭാഗ്യദേവതയെപ്പോലെ,
ആ അമ്മ ആത്മവാരിധിയിലേക്ക്.....

നല്ല കവിത

ശുഭാശംസകൾ.......

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...