Saturday, September 12, 2015

നാളെ   വേണമെങ്കില്‍ സുദിനം എന്ന്  വിളിച്ചോളൂ
കാരണം
എന്നെ  ക്കരുതി ഇന്ന് നക്ഷത്ര ങ്ങള്‍ ഉറങ്ങില്ല
കാറ്റ്   കാവല്‍ക്കാരനായി ചുറ്റി ക്കറങ്ങി ല്ല
ആകാശം  മുന്തിരി ത്തോട്ടം പോലെ
പഴുത്തു നില്‍ക്കുന്നു
അമ്പിളി  പട്ടു  സാരിക്ക്  ഒരു  വര കൂടി നെയ്യുന്നു
രാത്രി  സുന്ദരിയല്ലെന്ന്  ഇനിയാരും പറയരുത്
അവള്‍  പുഴയില്‍  മഞ്ഞള്‍  കലക്കുന്നു
രാപ്പൂവുകള്‍  കള്ളച്ചിരി യൊരുക്കി
രാത്രി  ശലഭത്തെ ക്ഷണിക്കുന്നു .
ആമാട പ്പെട്ടി കയ്യില്‍ പിടിച്ചു
ഒരേ  നില്‍പ്പാണ് മേഘ സുന്ദരികള്‍
അതിനപ്പുറം
പുലരിയുടെ  മെയ്ക്കൂട്ടുകള്‍  ഒരുങ്ങുന്നുണ്ട് .
അല്‍പ്പം ഉറങ്ങി ക്കോളൂ എന്ന് ചിലയ്ക്കുന്ന പക്ഷി
താരാട്ടിന്‍റെ  മധുരത്തെ  നുള്ളി ത്തരുന്നു .
സ്വപ്നങ്ങളുടെ  തമിഴകച്ചേലുകള്‍  നൃത്ത -
മണ്ഡപ ങ്ങളില്‍  അരമണി കിലുക്കുന്നു ..
മുഹൂര്‍ത്തം  "വരുന്നേരം  വിറ കൊള്ളുമോ
എന്ന് ചോദിച്ചു മറയുന്നു പൂ നിലാവ് !
ഇല്ല
എന്ന്  പറയാനാവാതെ  അടഞ്ഞു തുറക്കുന്ന വാതില്‍ .
പലതായി ഒടിഞ്ഞു വീണ മഴവില്ല് പറഞ്ഞു  ഇപ്പോള്‍
ആ   നാളെ ....
നിന്റെ  മംഗല മായിരുന്നല്ലോ  !
[ഓര്‍മ്മ ]



Thursday, September 10, 2015




മനസ്സില്‍  തീമഴകള്‍  പൊഴിയുമ്പോള്‍
മൌനം കൊണ്ട്  അത് കെടുത്തുന്നവനേ..
നിന്‍റെ വേദനകളിലെ തരംഗ രാഗമാകാന്‍
എനിക്ക്  മാത്രമേ  കഴിയൂ.......

Friday, September 4, 2015

മറു പേരുകള്‍


ഞാന്‍  പറഞ്ഞിട്ടില്ലേ ,
ഞാന്‍  കടല്‍ എന്ന് മാത്രം അറിയപ്പെടാന്‍   ആഗ്രഹിക്കുന്നു

നീയെന്നെ  തിരയെന്നും  ചിലപ്പോള്‍ തീരമെന്നും  മറു പേരിടുന്നു
എനിക്കതു  തീമുറിവുകള്‍ തരും
പൊള്ളി ക്കുമിളിച്ചു  പുഴുക്കളെ  വിളിച്ചു വരുത്തും
ദുര്‍ഗന്ധത്താല്‍  നീയെന്നെ  ആട്ടിയകറ്റുന്ന  വേളയിലും

നീ തന്ന   കടല്‍ പ്പേരിനായി  ഞാന്‍  നിര്‍ബന്ധ പ്പെടും .
അതില്‍  നമ്മുടെ ആമുഖങ്ങളുണ്ട്
ആരും വായിക്കാത്ത  താളുകള്‍
  കിലുങ്ങുന്ന  രാവുകള്‍
നനുത്ത ഉറക്കങ്ങള്‍
കുടുകുടെ  കണ്ണുനീര്‍
സ്വപ്നങ്ങളുടെ  കടല്‍  ഞൊറിവുകള്‍
അതെനിക്ക് വേണം
എനിക്ക് മാത്രം
ആ പേരും  അതിലെ ഉപ്പും.











ഓണമേ ...നന്ദി


തിരക്കിട്ടു വന്നു  ഉത്രാട  സന്ധ്യ 
പരസ്പരം നോക്കി നിന്നു
എത്ര കണ്ണീര്‍ വീണാലും നിറയാത്തൊരു ദുഃഖക്കടല്‍ 
അതിന്‍റെ സന്ധ്യയെ വരവേറ്റു 
മാനത്ത് തെളിഞ്ഞു ഓണ വിളക്കുകള്‍ 
പകര്‍ന്നുവോ കാറ്റ് ഇരു മുത്തങ്ങള്‍ ..
എന്‍റെ ഒരേ ഒരേ ഒരുപൂക്കാലം
അതിന്‍റെ എല്ലാ ഇതളുകളിലും നിന്‍റെ പേരു കൊത്തുന്നു .
ഉത്രാട നിലാവേ ...
നീ വന്നുപോയതിന്നടയാളമല്ലേ..
എന്നിലെ ഈ ഓണ നിഴലുകള്‍ ..

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...