Friday, September 4, 2015

മറു പേരുകള്‍


ഞാന്‍  പറഞ്ഞിട്ടില്ലേ ,
ഞാന്‍  കടല്‍ എന്ന് മാത്രം അറിയപ്പെടാന്‍   ആഗ്രഹിക്കുന്നു

നീയെന്നെ  തിരയെന്നും  ചിലപ്പോള്‍ തീരമെന്നും  മറു പേരിടുന്നു
എനിക്കതു  തീമുറിവുകള്‍ തരും
പൊള്ളി ക്കുമിളിച്ചു  പുഴുക്കളെ  വിളിച്ചു വരുത്തും
ദുര്‍ഗന്ധത്താല്‍  നീയെന്നെ  ആട്ടിയകറ്റുന്ന  വേളയിലും

നീ തന്ന   കടല്‍ പ്പേരിനായി  ഞാന്‍  നിര്‍ബന്ധ പ്പെടും .
അതില്‍  നമ്മുടെ ആമുഖങ്ങളുണ്ട്
ആരും വായിക്കാത്ത  താളുകള്‍
  കിലുങ്ങുന്ന  രാവുകള്‍
നനുത്ത ഉറക്കങ്ങള്‍
കുടുകുടെ  കണ്ണുനീര്‍
സ്വപ്നങ്ങളുടെ  കടല്‍  ഞൊറിവുകള്‍
അതെനിക്ക് വേണം
എനിക്ക് മാത്രം
ആ പേരും  അതിലെ ഉപ്പും.



1 comment:

ajith said...

കടലെന്നും കരയുന്നുണ്ടാവും. അതുകൊണ്ടാണോ ഇത്ര ഉപ്പ്

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...