ഓര്‍മ്മ ഒരു വിത്താണ്
വെയിലിന്‍റെ വീതുളി പിന്‍ കഴുത്തില്‍
തലോടല്‍ പോലെ ചോര തെറി പ്പിക്കുമ്പോള്‍
ദുര മൂത്ത ഒരു സ്വപ്നം കെട്ടിപ്പിടി ച്ചു റക്കുമ്പോള്‍
പിണങ്ങി വരണ്ട മേഘങ്ങള്‍ക്ക്
പുരാതന മായ കാന്‍വാസ് ച്ഛായ ഉണ്ടാകുമ്പോള്‍
മഴയുടെ മഞ്ഞച്ച രോഗങ്ങള്‍
തുള്ളികളായി ചാലു കീറുമ്പോള്‍
ഓര്‍മ്മ ഒരു വിത്താണ് .
മുളച്ച തെന്തിനെന്നു മണ്ണ് ചോദിക്കുമ്പോള്‍
മുരടിച്ചു പോട്ടെന്നു മാനം പറയുമ്പോള്‍
നെഞ്ഞത്ത് വേരോടി ക്കിളിര്‍ക്കാന്‍
ഇടമൊരുക്കുന്ന സങ്കട ഹൃദയമേ .....
എന്‍റെ ഓര്‍മ്മകള്‍ ക്കിപ്പോള്‍
ഓര്‍മ്മകളേ ഇല്ലല്ലോ .........