കടല്‍ രണ്ടു ഹൃദയങ്ങല്‍ക്കുള്ളിലേക്ക്
തിരകളായി ചുരുങ്ങുന്നത് ചില നേരങ്ങളി ലാണ് .
തമ്മില്‍ പുണര്‍ന്നു കാമുകര്‍ മരിക്കുമ്പോഴോ
വേര്‍പാടിന്റെ കഥകളിലോ
കടല്‍ ചെറുതായി വരും .
പരിഭവങ്ങളിലേക്ക് ഉപ്പുമ്മ തൊട്ടുവച്ച്
കണ്ണുനീരിനെ കണ്ണുനീര്‍ കൊണ്ടെടുക്കുന്ന
കാറ്റിന്റെ ജാല വിദ്യ കാട്ടിത്തരും .
"നെറിയുള്ള കടലേ കയ്യാമ വച്ചോളൂ "എന്നു
ചുറ്റിയടിക്കുന്ന തോണി പ്പാട്ടിനോട്
ഇരുളിലും ജ്വലിക്കുന്ന പ്രണയ തീരത്തെ കാട്ടിക്കൊടുക്കും
അവനപ്പോള്‍ അവളുടെ കണ്ണുകളിലേക്ക്
ജീവിതത്തിന്റെ സന്ധ്യയെ പ്രകാശി പ്പിക്കുകയാവും .
മറഞ്ഞിരിക്കുന്ന നിലാവിനെ വിളിച്ചു വരുത്തുകയാവും
അവളോ
ജീവിതത്തെ അവനെ ന്നോണം വാരിപ്പുണര്‍ന്നു
സ്വയം നക്ഷത്രമാവുകയായിരുന്നു .
കടല്‍ത്തീരത്തെ മണല്‍ വരകളില്‍
അവന്‍ മെനയുന്ന ശില്‍പ്പമാവുകായിരുന്നു
കട ലൊതുങ്ങിയ ഹൃദയങ്ങള്‍ക്കുള്ളില്‍
കടലെടുക്കാത്ത സന്ധ്യകള്‍ ..........
.