പ്രിയപ്പെട്ടൊരാള്‍ അകലെയാകുമ്പോള്‍
കാട് പൂക്കില്ല തുമ്പി പാറി ല്ല
പഴയ പോലൊന്നും പടി കടക്കില്ല
കടുത്ത നോവാല്‍ കരഞ്ഞു തീര്‍ക്കുന്നു
പണി പ്പെട്ടാധി ക്കടല്‍ കടക്കുന്നു
പഴുത്തു വീഴുവാന്‍ തുടങ്ങു മാകാശം
എവിടെയാച്ചിരി നിരന്ന ചുണ്ടിലെ
ചുക ചുകെ ചുവന്നൊരു തെച്ചി ?
എവിടെയാ കണ്ണിന്‍ നനുത്ത കോണിലെ
തുടു തുടെ തുടുത്ത നക്ഷത്രം ?
കൈവിരലില ക്കുമ്പിളായ് ചേര്‍ത്തു നീ
കരച്ചിലോക്കെയും തിരി ച്ചെടുക്കുമ്പോള്‍
തുളുമ്പി വീണു ഞാന്‍ തണുത്ത നെഞ്ചിലെ
ശ്രുതി പിണങ്ങിയ മൌന ഗീത ത്തില്‍
........................................................................................
..............................................................................................
...................................................................................................