Sunday, September 4, 2016

കിളി വീടുകള്‍ 

നേര്‍ത്ത  സ്വപ്നങ്ങളുടെ  നാരുകള്‍  കൊണ്ട് 
ഞാന്‍  മെനയുന്ന കി ളി വീടുകള്‍ 
കടും വര്‍ണ്ണ ങ്ങ ളാല്‍ അവിടെ  ചിത്രവലയം 
തീര്‍ക്കുന്നു നീ ..
ഉറങ്ങിയാലും ഉറങ്ങിയാലും  മതി വരാത്ത 
ഒരു  മടിച്ചി ക്കടലുണ്ട്  അതില്‍ 
ഒരേ  മഴയുടെ കുട ചൂടുന്ന 
രാക്കാലങ്ങളു മുണ്ട് 
ചുണ്ടില്‍  നിന്നു കവരുന്ന 
കൊഞ്ചലുകളുടെ  കിലുക്കമുണ്ട് 
കണ്ണു  തിരുമ്മി യുണ രുന്ന പുലരിയുടെ 
പാദം മുറിഞ്ഞ  നടത്തമുണ്ട്
കിളി വീടുകള്‍ ഒച്ച വയ്ക്കാറില്ല 
നിന്റെ  ചിരി മുഴക്കത്ത്തിന്റെ   സ്കെച്ചു കള്‍ക്ക്
കാതോര്‍ക്കുകയെ  ഉള്ളൂ 
..
മേഘങ്ങളുടെ   അടിവയറില്‍
  കാറ്റൊളിപ്പിച്ചു വച്ച  
കിളി മുട്ടകള്‍
ഉള്ളിലേയ്ക്കെ ടു ക്കുന്ന  
ജീവന്റെ  മുഴക്കങ്ങള്‍ ... 







1 comment:

Unknown said...

സ്വപന നാരിനാൽ കൂദു മെനഞ്ഞ പൈങ്കി
ളീ നല്ല കവിത

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...