കിളി വീടുകള്‍
നേര്‍ത്ത സ്വപ്നങ്ങളുടെ നാരുകള്‍ കൊണ്ട്
ഞാന്‍ മെനയുന്ന കി ളി വീടുകള്‍
കടും വര്‍ണ്ണ ങ്ങ ളാല്‍ അവിടെ ചിത്രവലയം
തീര്‍ക്കുന്നു നീ ..
ഉറങ്ങിയാലും ഉറങ്ങിയാലും മതി വരാത്ത
ഒരു മടിച്ചി ക്കടലുണ്ട് അതില്‍
ഒരേ മഴയുടെ കുട ചൂടുന്ന
രാക്കാലങ്ങളു മുണ്ട്
ചുണ്ടില്‍ നിന്നു കവരുന്ന
കൊഞ്ചലുകളുടെ കിലുക്കമുണ്ട്
കണ്ണു തിരുമ്മി യുണ രുന്ന പുലരിയുടെ
പാദം മുറിഞ്ഞ നടത്തമുണ്ട്
കിളി വീടുകള്‍ ഒച്ച വയ്ക്കാറില്ല
നിന്റെ ചിരി മുഴക്കത്ത്തിന്റെ സ്കെച്ചു കള്‍ക്ക്
കാതോര്‍ക്കുകയെ ഉള്ളൂ
..
മേഘങ്ങളുടെ അടിവയറില്‍
കാറ്റൊളിപ്പിച്ചു വച്ച
കിളി മുട്ടകള്‍
ഉള്ളിലേയ്ക്കെ ടു ക്കുന്ന
ജീവന്റെ മുഴക്കങ്ങള്‍ ...
1 comment:
സ്വപന നാരിനാൽ കൂദു മെനഞ്ഞ പൈങ്കി
ളീ നല്ല കവിത
Post a Comment