Wednesday, August 30, 2017

പ്രണയ ത്തിന്റെ തീയലകളി ലാണ്  നാം
വെന്തുരു കുമ്പോഴും  മഞ്ഞിന്‍ കടലിലെന്ന പോലെ .
എന്റെ  മുഖാവരണം  മാറ്റി  കണ്ണുകളെ  ഓമനിക്കവേ
നീ  പറഞ്ഞു "എന്റെ  ഭൂമി എന്റെ  ആകാശം  എന്റെ  മരുപ്പച്ച "
പ്രിയനേ  ,,ഒരുവള്‍ ഭൂമിയില്‍  ഇതിനേക്കാള്‍  
പ്രണയത്താല്‍  ആദരിക്ക പ്പെട്ടിട്ടുണ്ടാവില്ല  
അവള്‍  ഞാനായിരിക്കെ  
നൃത്തം  തുടങ്ങട്ടെ ..
ഓരോ  പുലരിയും  ഞാനാകുന്ന 
ആ  ഉന്മത്ത  നൃത്തം .           [പ്രണയം ]

Tuesday, August 29, 2017

ഇന്നെന്തിനാണ്  നീ രാപ്പാടിയുടെ  കഥ  പറഞ്ഞു തന്നത് ?
എനിക്കതിലെ രാജകുമാരിയാകണ്ട
എന്റെ  വീട്ടു മുറ്റ ത്ത്  വെളുത്ത  റോസാ പ്പൂക്കളില്ല
എനിക്ക്  ചുവന്ന പൂക്കളെ  ഇഷ്ടമല്ല
ഇന്നെന്തിനാണ്  നീ  അനാര്‍ക്കലിയുടെ  കഥ  പറഞ്ഞത് ?
എനിക്കതിലെ  വേലക്കാരിയാകണ്ട
എന്റെ  വീട്ടു മുറ്റത്ത്  വിളര്‍ത്ത  സ്വപ്നങ്ങളില്ല
എനിക്ക്  ചുവന്ന  സ്വപ്നങ്ങളെ ഇഷ്ടമല്ല
ഇന്നെന്തിനാണ്  നീ ഏദന്‍ തോട്ട ത്തിലെക്കെന്നെ കൊണ്ടുപോയത് ?
എനിക്കതി ലെ  ഹവ്വയാകണ്ട
എന്റെ  വീട്ടുമുറ്റ ത്ത്   ചതിയന്‍  സര്‍പ്പങ്ങള്‍ ഇല്ല
എനിക്ക്  നാഗ മാണിക്യം ഇഷ്ടമല്ല
എന്നിട്ടും ഞാന്‍ കരയുന്നുവെങ്കില്‍
ഇനി നീ കഥകള്‍  അവസാനിപ്പിക്കുക
രാപ്പാടിയുടെ  ഹൃദയ രക്തവും
വേലക്കാരിയുടെ  മരണ നൃത്തവും
നാഗ മാണിക്യ പ്രകാശ നങ്ങളും
ഹവ്വയുടെ  മുറിഞ്ഞ  മധുരവും ചേര്‍ന്ന്
ഞാനെന്ന  പുതിയ കഥ  നീ  എഴുതിയത്
ഞാന്‍  വായിച്ചു കൊണ്ടേയിരിക്കുന്നു ...  [വീണ്ടും ]



Monday, August 28, 2017


ബലി

തല  നന്നായി മുറുക്കി വയ്ക്കാന്‍ ശ്ര ദ്ധിക്കുക
കൈകാലുകള്‍ക്കു  അനക്ക മരുത്
കണ്ണുകള്‍  ആദ്യമേ ഇരുളിലേക്ക്  ആഴ്ത്തണം
ഹൃദയം  തുറക്കുക
തളിര്‍ വെറ്റില എന്ന് കരുതുക
ചവച്ചു തുപ്പുക
ചുണ്ടുകളും  നാവും  വില്‍പ്പനയ്ക്ക്  വയ്ക്കുക
ബലി പ്പലക തുടച്ചു  വൃത്തിയാക്കുക
ഒരു പുതുമണം  പരക്കട്ടെ ,

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...