Tuesday, October 30, 2018

നീയെന്തിനാണ്‌  എന്നെ  " സുരയ്യ " എന്നു വിളിക്കുന്നത്‌ ?
പകലിനെ   പൊതിഞ്ഞിരിക്കുന്ന  സന്ധ്യയുടെ  കഫിനില്‍
സ്വര്‍ണ്ണ നൂലിഴ കൊണ്ട്  ഋതുക്കള്‍ പാകുന്നത് ?
പൂക്കളില്ലാത്ത  താഴ്വരകളില്‍  അലയുന്ന 
എനിക്ക്   ഓര്‍മ്മകളുടെ  പാദസരം നീട്ടുന്നത് ?


പുഴകള്‍ കടന്നു  ഞാന്‍  പോയ്ക്കഴിഞ്ഞിരിക്കുന്നു
മഴയുടെ  നിഴലുകള്‍ പോലുമില്ലാത്ത  വഴികള്‍
തളിരുകള്‍ക്ക്  ദാഹമാകാന്‍  എനിക്ക് കഴിയില്ല
ഒഴുകാതെ  പടരുവാനും .

[അപൂര്‍ണ്ണം ]



Wednesday, October 3, 2018

നിനക്ക്  ഞാന്‍ കവിത  തന്നു
നീ  എനിക്ക്  ജീവിതവും
ഉഷ്ണ മേഖലകളില്‍ നിന്നു
പിടഞ്ഞോടുമ്പോള്‍
നീ  എന്നെ  ചേര്‍ത്തു പിടിച്ചു
ഇടി മിന്നലുകളില്‍ 
ഭയന്നുഴറുമ്പോള്‍
നീയെന്നെ എന്നിലേക്ക്‌
കൂടുതല്‍ ചേര്‍ത്തു
ഓരോ യാത്രയും  നമുക്ക്
യാത്രയായിരുന്നില്ല
പ്രണയത്തിന്റെ  ഖനികള്‍
ഉടല്‍ ച്ചിത്രങ്ങളുടെ  ഗുഹകള്‍
കടലൊഴുകുന്ന  സന്ധ്യകള്‍
ഉമ്മകളുടെ  ഭ്രാന്തുകള്‍ ,,,,
യാത്രകള്‍  നമ്മെ പിന്തുടര്‍ന്നു
ഓരോരോ പരിഭവങ്ങളില്‍
നമ്മള്‍  മുങ്ങിയാഴുമ്പോള്‍
പിടയ്ക്കുന്ന  ഹൃദയങ്ങളുടെ
രണ്ടര്‍ഥങ്ങള്‍  പരസ്പരം പുണരും
പിന്നെ  ഒരൊറ്റ  അര്‍ഥമായി
കെട്ടി പ്പുണരും
ആരാരുമറിയാതെ
എത്ര  ദൂരങ്ങള്‍ !
പ്രിയനേ ,,,
നമ്മുടെ  കണ്ണീരില്‍ നിന്നാണല്ലോ
പ്രണയ ത്തിന്റെ  പുതിയ  ഭൂപടം
തളിര്‍ത്തു വന്നത്                               [പ്രണയം ]



കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...