Thursday, August 26, 2010

പാഠം ഒന്ന്

തുമ്പക്കുടം പൊട്ടി
തുമ്പി പാറി വന്നു
വമ്പുള്ള കാറ്റ്
അതിന്റെ കാലൊടിച്ചു
തുമ്പി ..തുമ്പക്കുടം തേടി
തുമ്പ ഒരമ്മവയറില്‍
മരുന്നായി പോയത്രേ ..
കേട്ടറിവും കണ്ടറിവും ഇല്ലാത്ത
തുമ്പിയെ
കുട്ടി പുസ്തകത്തില്‍ ഒട്ടിച്ചു
നല്ല പുസ്തകം ....തുമ്പി തുള്ളാന്‍ തുടങ്ങി.

1 comment:

drkaladharantp said...

ഏതു തുള്ളലിന് പുറകിലും ഒടിഞ്ഞ ഒരു കാലുണ്ടാവുമെന്നു എത്ര പേര്‍ക്കറിയാം.?
ഒട്ടിച്ച ആകാശത്തിന്റെ ചിറകടി നശബ്ദമാക്കിയ കൌതുകവും .
പുസ്തകം തുള്ളുമ്പോള്‍ തുള്ളല്‍പനി പിടിക്കും മനസ്സിന് .എന്ന് പണ്ടാരും പറഞ്ഞിട്ടില്ല .ഇന്ന് ഞാന്‍ പറയുന്നു.
ഒരമ്മ -അത് ആരുടെ അമ്മയാണ് എന്റെയോ ?

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...