തൂക്കിക്കൊലയുടെ തലേന്ന്
അവര്‍ നല്‍കിയത്
സമീകൃതാഹാരം.
ഇറാക്കിലെ നനഞ്ഞു നാറുന്ന അടുക്കളകള്‍ ഓര്‍ത്ത്
അവനതു നിരസിച്ചു
രാവിലെ,കുളിക്കാന്‍
വാസനസോപ്പും
തൊട്ടു പ്രാര്‍ഥിക്കാന്‍
ഖുറാനും നല്‍കി .
ഒന്നില്‍ ശ രീരവും
മറ്റേതില്‍ ആത്മാവും മണത്തു .
കുടുക്ക് ഉരഞ്ഞു മുറുകവേ
മുഴുവനിലും തന്നെ ചേര്‍ത്ത്
അവന്‍ ഉയിരു വെടിഞ്ഞില്ല.
കൊടുംകാറ്റു പോലെ ശ്വാസവും
കൊള്ളിമീന്‍ പോലെ കാഴ്ചയും
ബാക്കിവച്ചു.
അതുകൊണ്ട് നമ്മള്‍ അവനെ
കണ്ണീരിന്റെ തിളപ്പോടെ
രക്തസാക്ഷി എന്നു വിളിക്കുന്നു.
Friday, December 24, 2010
Subscribe to:
Post Comments (Atom)
ഒച്ച
നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
ഈ രാത്രി ചൊല്ലുകയാണ് നീയെപ്പോഴും കാതിലേക്ക് ചേർത്തു വച്ച വരികൾ.. ഈ കാറ്റ് മൂളുകയാണ് കടലടയാളമായ നിന്ടെ പാട്ട് ഈ സന്ധ്യ മൊഴിയുകയാണ്...
-
ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാത്ത ബസ് ..അന്നും ടയറില്‍ ചേര്‍ത്ത് പിടിച്ചിരുന്നു പൂവില്‍ നിന്നടര്‍ന്നു പോയ ഒരു പൂമ്പാറ്റയെ.
3 comments:
കൊടുംകാറ്റു പോലെ ശ്വാസവും
കൊള്ളിമീന്‍ പോലെ കാഴ്ചയും
ബാക്കിവച്ചു.
അതുകൊണ്ട് നമ്മള്‍ അവനെ
കണ്ണീരിന്റെ തിളപ്പോടെ
രക്തസാക്ഷി എന്നു വിളിക്കുന്നു.
കൊള്ളാം നല്ല കവിത.‘അവൻ‘ എന്നവാക്കിനു പകരം അയാൾ എന്നോ മറ്റോ ആയിരുന്നെങ്കിൽ നന്നായിരുന്നു.
daivathe naam avan ennaanoo aval ennaanoo ayaal ennaanoo vilikkuka ?rakthasaakshikalaanu daivangal eppozhum .
ഒരിക്കലുമില്ല. അവൻ തന്നെയാണ് ശരി! ദൈവത്തെ നാം അവൻ എന്നാണ് വിളിക്കുക. ഭാരതാംബയെ നീ എന്നും. അതിലും വലുതല്ലല്ലോ ഒന്നും. ഞാൻ ദൈവത്തെകണ്ടു. അയാൾ മഞ്ഞുപോലെ വെളുത്തിരുന്നു. എന്തൊരു അരോചകം. രക്തസാക്ഷി സകലത്തിനും മേലെയെങ്കിൽ, അവൻ സത്യത്തിനു വക്താവെങ്കിൽ, കാത്തിനു രൂപമായത് അവനെങ്കിൽ അവനെ വിളിക്കാൻ ഉചിതമായതു നീ എന്നുതന്നെ! അവൻ എന്നുതന്നെ! ആ വാക്കാണ് ഒരു പക്ഷേ ഈ കവിതയുടെ ആത്മസ്വഭാവം.
Post a Comment