Friday, December 24, 2010

തൂക്കിക്കൊലയുടെ തലേന്ന്
അവര്‍ നല്‍കിയത്
സമീകൃതാഹാരം.
ഇറാക്കിലെ നനഞ്ഞു നാറുന്ന അടുക്കളകള്‍ ഓര്‍ത്ത്
അവനതു നിരസിച്ചു
രാവിലെ,കുളിക്കാന്‍
വാസനസോപ്പും
തൊട്ടു പ്രാര്‍ഥിക്കാന്‍
ഖുറാനും നല്‍കി .
ഒന്നില്‍ ശ രീരവും
മറ്റേതില്‍ ആത്മാവും മണത്തു .
കുടുക്ക്   ഉരഞ്ഞു   മുറുകവേ
മുഴുവനിലും തന്നെ  ചേര്‍ത്ത്‌
അവന്‍ ഉയിരു വെടിഞ്ഞില്ല.
കൊടുംകാറ്റു പോലെ ശ്വാസവും
കൊള്ളിമീന്‍ പോലെ കാഴ്ചയും
ബാക്കിവച്ചു.
അതുകൊണ്ട്  നമ്മള്‍ അവനെ
കണ്ണീരിന്റെ തിളപ്പോടെ
രക്തസാക്ഷി എന്നു വിളിക്കുന്നു.

3 comments:

MOIDEEN ANGADIMUGAR said...

കൊടുംകാറ്റു പോലെ ശ്വാസവും
കൊള്ളിമീന്‍ പോലെ കാഴ്ചയും
ബാക്കിവച്ചു.
അതുകൊണ്ട് നമ്മള്‍ അവനെ
കണ്ണീരിന്റെ തിളപ്പോടെ
രക്തസാക്ഷി എന്നു വിളിക്കുന്നു.

കൊള്ളാം നല്ല കവിത.‘അവൻ‘ എന്നവാക്കിനു പകരം അയാൾ എന്നോ മറ്റോ ആയിരുന്നെങ്കിൽ നന്നായിരുന്നു.

drkaladharantp said...

daivathe naam avan ennaanoo aval ennaanoo ayaal ennaanoo vilikkuka ?rakthasaakshikalaanu daivangal eppozhum .

ARIVU said...

ഒരിക്കലുമില്ല. അവൻ തന്നെയാണ്‌ ശരി! ദൈവത്തെ നാം അവൻ എന്നാണ്‌ വിളിക്കുക. ഭാരതാംബയെ നീ എന്നും. അതിലും വലുതല്ലല്ലോ ഒന്നും. ഞാൻ ദൈവത്തെകണ്ടു. അയാൾ മഞ്ഞുപോലെ വെളുത്തിരുന്നു. എന്തൊരു അരോചകം. രക്തസാക്ഷി സകലത്തിനും മേലെയെങ്കിൽ, അവൻ സത്യത്തിനു വക്താവെങ്കിൽ, കാത്തിനു രൂപമായത് അവനെങ്കിൽ അവനെ വിളിക്കാൻ ഉചിതമായതു നീ എന്നുതന്നെ! അവൻ എന്നുതന്നെ! ആ വാക്കാണ്‌ ഒരു പക്ഷേ ഈ കവിതയുടെ ആത്മസ്വഭാവം.

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...