Sunday, February 20, 2011

മുദ്ര

മഴയായും 
മഞ്ഞായും
വെയിലായും 
വന്നു പോയപ്പോഴൊക്കെ 
ഋതു ക്കളുടെ പകര്‍ച്ചയായിരുന്നു.
കൊടുങ്കാറ്റായും
പേമാരിയായും
പൊരുതി ത്തോല്‍പ്പിച്ചപ്പോഴൊക്കെ 
പ്രപഞ്ചത്തിന്റെ താളമായിരുന്നു.
വിരഹമായും 
കണ്ണീരായും 
വിഷാദമായും
കടലാഴം നിറച്ച പ്പോഴൊക്കെ 
സന്ധ്യയുടെ മൌനമായിരുന്നു .
സീതയായും ജാനകിയായും 
കടലും സന്ധ്യയും 
കവിത ചൊല്ലുമ്പോള്‍
ഭൂ ഹൃദയത്തില്‍ നിന്ന് പിറവി കൊള്ളുന്നു 
പ്രണയത്തിന്‍ നെഞ്ചിടിപ്പുകള്‍ ...
മഴ നനഞ്ഞ മിന്നല്‍പ്പൂവുകള്‍
മയില്‍പ്പീലിക ളാകും പോലെ .

 


3 comments:

Jishad Cronic said...

കൊള്ളാം ...

പഞ്ചാരകുട്ടന്‍ -malarvadiclub said...

നന്നായിട്ടുണ്ട് വീണ്ടും എഴുതുക
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത്‌ തന്നെ ഉണ്ടേ

Gopakumar V S (ഗോപന്‍ ) said...

നന്നായിട്ടുണ്ട്, ഒരു നല്ല അനുഭവം പോലെ...
“....വിരഹമായും
കണ്ണീരായും
വിഷാദമായും
കടലാഴം നിറച്ച പ്പോഴൊക്കെ
സന്ധ്യയുടെ മൌനമായിരുന്നു ...” വളരെ നന്നായിട്ടുണ്ട്...

ഒരുപാടെഴുതണം, ആശംസകള്‍ ....
(ഞാനുമൊരു വി എസ്സ് ...)

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...