Saturday, June 18, 2011

കുട്ടികള്‍ മനുഷ്യരോട് പറഞ്ഞത്

ക്ലാസ് മുറികള്‍ 
തടവുമുറിയുടെ  ഓര്‍മ്മക്കെടുതികളില്‍ നിന്നും 
വിടുതി നേടിയ വസന്തങ്ങള്‍ ....
സഹനങ്ങളുടെ  ചോര പുരണ്ട  ബെഞ്ചുകളും 
കറുത്തു പോയ ഹൃദയത്തില്‍ 
വെള്ള വരകളുടെ സമൃദ്ധി തേടുന്ന ബോര്‍ഡും 
തലമുറകളുടെ  തല ചതച്ചു തളര്‍ന്ന ചൂരല്‍ തിമിറും.....
മായ്ച്ചു മായ്ച്ചു കോലം കെട്ട പഴന്തുണിയും.....
പഴയ  സാമ്രാജ്യത്തിന്‍റെ മെലിഞ്ഞ മുദ്രകള്‍.
 കുട്ടികള്‍ 
നമ്പരിട്ട കുപ്പായങ്ങളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടവര്‍ .........
ചിന്തകളുടെ ചങ്ങല ക്കെട്ടഴിഞ്ഞു
പുസ്തകങ്ങളില്‍ നൃത്തം വയ്ക്കുന്നു.
ഏകാധിപതിയുടെ കസേര  പരുക്കന്‍ മഴയില്‍ 
പനിച്ചു വിറയ്ക്കുന്നു....
ഒരിടി മിന്നല്‍ ഭൂമിയില്‍ പൊട്ടി മുളക്കും പോലെ
സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച 
മനുഷ്യ രാശി യ്ക്കൊപ്പം 
 പഠന മുറിയുടെ കുതിപ്പ് ....... 









Monday, June 6, 2011

ഒരേ മഴക്കുടക്കീഴില്‍ 
വാനവില്ലിന്‍ തുണ്ടുകളായി ..................
എത്രനേരം നമ്മള്‍ ...................
വട്ടം ചുറ്റിക്കാന്‍ കാറ്റും
വാരിയെടുക്കാന്‍ മേഘവും ....
...............നമുക്ക് നനഞ്ഞു കുതിരാതെ കാക്കണ മായിരുന്നു 
ആ മയില്‍പ്പീലിയെ .............
കണ്ണുകളിലെ ജലാശ യങ്ങളില്‍ നിന്ന് 
ഗാന്ധ കാമന കളുടെ താമരകള്‍ വിടര്‍ന്നു 
രസനയുടെ രസാനുഭൂതികളിലൂടെ 
ദിക്കുകള്‍ക്കും മതിഭ്രമം 
ആദി നാദത്തില്‍ പ്രാണ മുഴക്കം 
സ്പര്‍ശമാത്രകളില്‍ ..........നമ്മളന്നു എല്ലാം മറന്ന പോലെ ......
മഴയുടെ  തിര പ്പെയ്ത്ത് .....
പ്രണയ മയില്‍ പ്പീലി യില്‍..... ഒരു മണ്‍സൂണ്‍ ബിംബം ........
.

Friday, June 3, 2011

സുഹൃത്തുക്കളെ...മഴയെ പ്രണയിച്ചു................മോഡെം കത്തിക്കരിഞ്ഞു ...bsnl  കനിയുന്നില്ല. ഈയുള്ളവളുടെ കവിതകള്‍ക്കായി...ഒരു മനസ്സ് തുടിക്കുന്നുണ്ട്     .അറിയാം ..നിങ്ങളുടെ വായന എന്നിലേക്ക്‌ മടങ്ങി വരുമല്ലോ....നാളെ പുതു കവിത ...നെഞ്ഞത്തലച്ചു മുറ്റത്തു വീണ. മഴ ...എന്ന് തുടങ്ങും ....വായിക്കണേ.....

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...