Saturday, June 18, 2011

കുട്ടികള്‍ മനുഷ്യരോട് പറഞ്ഞത്

ക്ലാസ് മുറികള്‍ 
തടവുമുറിയുടെ  ഓര്‍മ്മക്കെടുതികളില്‍ നിന്നും 
വിടുതി നേടിയ വസന്തങ്ങള്‍ ....
സഹനങ്ങളുടെ  ചോര പുരണ്ട  ബെഞ്ചുകളും 
കറുത്തു പോയ ഹൃദയത്തില്‍ 
വെള്ള വരകളുടെ സമൃദ്ധി തേടുന്ന ബോര്‍ഡും 
തലമുറകളുടെ  തല ചതച്ചു തളര്‍ന്ന ചൂരല്‍ തിമിറും.....
മായ്ച്ചു മായ്ച്ചു കോലം കെട്ട പഴന്തുണിയും.....
പഴയ  സാമ്രാജ്യത്തിന്‍റെ മെലിഞ്ഞ മുദ്രകള്‍.
 കുട്ടികള്‍ 
നമ്പരിട്ട കുപ്പായങ്ങളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടവര്‍ .........
ചിന്തകളുടെ ചങ്ങല ക്കെട്ടഴിഞ്ഞു
പുസ്തകങ്ങളില്‍ നൃത്തം വയ്ക്കുന്നു.
ഏകാധിപതിയുടെ കസേര  പരുക്കന്‍ മഴയില്‍ 
പനിച്ചു വിറയ്ക്കുന്നു....
ഒരിടി മിന്നല്‍ ഭൂമിയില്‍ പൊട്ടി മുളക്കും പോലെ
സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച 
മനുഷ്യ രാശി യ്ക്കൊപ്പം 
 പഠന മുറിയുടെ കുതിപ്പ് ....... 









No comments:

ഒച്ച

 നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...