കടല്‍ത്തീരം തിരകളുടെ ചങ്ങാത്തത്തില്‍
കവിത മെനയുകയായിരുന്നു
കാറ്റ് കവിതയെ കൈകളിലൊതുക്കി
പ്രണയികളുടെ നെഞ്ഞിലേക്ക് കറക്കിക്കുത്തി .
സമയത്തിന്‍റെ രഥത്തില്‍ വാക്കുകള്‍ ലോഹത്തൊപ്പി അണിഞ്ഞു
പ്രാണ സങ്കടങ്ങള്‍ക്ക് അവളുടെ മുഖമെന്നു അവന്‍ .........
ഹൃദയ വേഗങ്ങളില്‍ അവന്‍ മാത്രമെന്ന് അവള്‍ ....
നക്ഷത്രങ്ങള്‍ക്ക് ചിറകുകള്‍ വച്ചുണ രുന്നത് അവര്‍ കണ്ടു
മാലാഖ മാരില്ലാത്ത കാലത്തിലേക്ക് അവ പറന്നു പോയി
ദൈവം അവയോടു ഭൂമിയുടെ അടയാളം ചോദിച്ചു
നക്ഷത്രങ്ങളുടെ കാഴ്ച........
അവനോടും അവളോടും മാത്രം കടപ്പെട്ടിരുന്നു .
മാലാഖ മാരില്ലാത്ത കാലത്തിലേക്ക് അവ പറന്നു പോയി
ദൈവം അവയോടു ഭൂമിയുടെ അടയാളം ചോദിച്ചു
നക്ഷത്രങ്ങളുടെ കാഴ്ച........
അവനോടും അവളോടും മാത്രം കടപ്പെട്ടിരുന്നു .
4 comments:
മാലഖമാരില്ലാത്ത ആ ലോകത്തും പ്രണയം അന്വശരമാകുന്നു.... നന്നായിരിക്കുന്നു...ആശംസകള്‍.....
ഒന്നും തിരിഞ്ഞില്ല.ന്നാലും.........
“സമയത്തിന്‍റെ രഥത്തില്‍ വാക്കുകള്‍ ലോഹത്തൊപ്പി അണിഞ്ഞു” എന്ന് വായിച്ചപ്പോൾ ചിരി വന്നു.
ലോഹത്തൊപ്പീന്ന് പറഞ്ഞാൽ? ഹെൽമെറ്റാ?
ഹെൽമെറ്റിട്ടില്ലെങ്കിൽ വാക്കിനെ പൊക്കും പോലീസ്!
കവിത തിരിയാത്ത ഒരു പൊട്ടന്റെ പൊട്ടൻ കമന്റ്
ക്ഷമിക്കണേ
സ്നേഹപൂർവ്വം വിധു
വീണുടയാതെ സൂക്ഷിക്കലുതന്നെ രണ്ടിനും ലക്‌ഷ്യം .അതൊരു കരുതലല്ലേ. എപ്പോള്‍ എന്ത് പറയണമെന്ന് വാക്കുകളെയും കനപ്പെട്ട ഒന്നു കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്നത് ? വിധൂ..വായിച്ചതിനും കമന്റ് ചെയ്തതിനും നന്ദി
നിശാഗന്ധി ........സ്നേഹ പരിമളം പരത്തിയ എഴുത്തിനു നന്ദി .
"പ്രാണ സങ്കടങ്ങള്‍ക്ക് അവളുടെ മുഖമെന്നു അവന്‍ .........
ഹൃദയ വേഗങ്ങളില്‍ അവന്‍ മാത്രമെന്ന് അവള്‍ "................................
ഇടയ്ക്ക് പ്രണയം ഏറ്റവും വലിയ നഷ്ടമാണെന്ന് തോന്നും.. മറ്റ് ചിലപ്പോൾ ആ നഷ്ടപ്പെടലുകൾക്ക് വേണ്ടി തന്നെയാണു പ്രണയിക്കുന്നതെന്നും..
തുടർന്ന് എഴുതുക..
ആശംസകളൊടെ രാകേഷ്...
Post a Comment