Sunday, September 4, 2011

തുടക്കം

അന്നേരം
മലനിരകളില്‍ കാറ്റ് വാതു വച്ചു 
ഇലത്തടത്തില്‍ മഞ്ഞ് പൂമ്പാറ്റയെ വരഞ്ഞു 
മേഘങ്ങള്‍ മഴയെ വരിഞ്ഞു കെട്ടി 
വരാന്‍ പോകുന്നതെല്ലാം പുഴ വിളിച്ചു പറഞ്ഞു 
ചങ്ങല മരങ്ങള്‍ സ്നേഹത്തിന്‍  ഭ്രാന്തുലച്ചു .
ചുരം കയറിക്കയറിഎത്തിയ  പ്രണയം
ചോദ്യങ്ങളും ഉത്തരങ്ങളും 
എഴുതിയും മായ്ച്ചും 
പ്രകാശ  വേഗങ്ങളായി
തമ്മില്‍ ജീവിക്കാന്‍ തുടങ്ങി .
മഴയുടെ കിളികള്‍ ആകാശം  കൊത്തി വരുന്നേരം 
ഭൂമിയില്‍  അവരുടെ 
വാക്കുകളും സ്വപ്നങ്ങളും ജീവിതം കോര്‍ത്തിരുന്നു 





4 comments:

drkaladharantp said...

ആകാശം അത്ഭുതപ്പെട്ടു
സ്വപ്നം പെയ്യുന്നത് മഴയോ
കിളിയോ പ്രണയമോ

drkaladharantp said...

ആകാശം അത്ഭുതപ്പെട്ടു
സ്വപ്നം പെയ്യുന്നത് മഴയോ
കിളിയോ പ്രണയമോ

ഗോപകുമാര്‍.പി.ബി ! said...

Life is else where!

ഭാനു കളരിക്കല്‍ said...

മഴയുടെ കിളികള്‍ ആകാശം കൊത്തി വരുന്നേരം ഭൂമിയില്‍ അവരുടെ വാക്കുകളും സ്വപ്നങ്ങളും ജീവിതം കോര്‍ത്തിരുന്നു...

കാവ്യമയം!

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...