വിളപ്പില്‍ ശാല.കുരീപ്പുഴ .വടവാതൂര്‍
മഹാജനങ്ങളെ .........
കവിത കുറിക്കാന്‍ തോന്നുന്നേരം
ഞാന്‍ കത്തി രാകുന്നു
എന്തെന്നാല്‍ .നിങ്ങളോട് പറയാനുള്ളതെല്ലാം ...
അവരുടെ ഹൃദയത്തില്‍ വരഞ്ഞിടാനുള്ളതാണ്
കുഞ്ഞുങ്ങളും പെണ്ണുങ്ങളും
കുസൃതി പറയാത്തിടങ്ങള്‍
കല്യാണവും കളി ചിരിയും
കയറി വരാന്‍ മടിക്കുമിടങ്ങള്‍
ഉറക്കത്തിന്‍ രാവ് എപ്പോഴും ചൊറിഞ്ഞു പൊട്ടുന്നു
സ്വപ്നങ്ങളില്‍ പ്ലാസ്ടിക് മണക്കുന്നു
കുടിവെള്ളത്തില്‍ ചോരത്തുളുംപലുകള്‍ .
കോപ്പയില്‍ പുഴുക്കളുടെ നൃത്തം
കിണറുകളില്‍ കുരുതിയുടെ കളം
ശ്വാസ കോശങ്ങളില്‍ എക്സ് റേ ഫിലിമുകള്‍ കണ്ണ് തുട യ്ക്കുന്നു
ഒരു കുഞ്ഞിപ്പൂവ് അമ്മയ്ക്കുള്ളിലേക്ക്
പേടിച്ച് ഒളിക്കുന്നു
ചൂളകള്‍ കാസ രോഗികളെ ചുമക്കുമ്പോള്‍
ഇനിയുമെന്തിനാണ് നിങ്ങള്‍ കാത്തിരിക്കുന്നത് ?
ഉള്ളു പൊള്ളയായ ഭരണ വര്‍ഗം
നിങ്ങള്‍ക്കായി മരണ മണി മുഴക്കുമ്പോള്‍
അമാന്ത മെന്തിനു ?
ചവറു കൂനകളായി
ഭാവി കത്തിച്ചു കളയുന്നതെന്തിനു ?
മൂന്നാം ലോക രാജ്യ പൌരന്‍മാരെ
നീറോമാര്‍ നിങ്ങള്‍ക്കായി വീണ മീട്ടുന്നു
കൊലയാളികളുടെ അറിയിപ്പ് .........!
വേസ്റ്റു....കള്‍ക്കായുള്ള ശാന്തി ഗീതം !
ആയതിനാല്‍
കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ചു പുറത്തേക്ക് വരിക
പ്രതിരോധ പ്പുഴകള്‍ തിളച്ചു മറിയുന്നു
ഒന്നല്ല ..ഒരായിരം പുഴകള്‍ ......നിങ്ങള്‍ക്കായ് .
.
.
2 comments:
കൈകള്‍ മൂക്ക് പൊത്താനുള്ളതാണെന്ന്
വിളപ്പിലശാലയിലെ അമ്മമാരുടെ താരാട്ടില്‍
പഴുത്ത പുഴകളില്‍ മലച്ച കണ്ണുകള്‍
കൊരുത്ത് മാല ഉണ്ടാക്കാമെന്നു കുട്ടികള്‍
മണലൂറ്റാന്‍ വന്ന കള്ള ലോറിക്ക് കിട്ടിയത്
അര്‍ബുദം ബാധിച്ച കുരുന്നു കൈകള്‍
അതില്‍ മണ്ണപ്പത്തിന്റെ വിശന്ന നനവ്
പുഴുവിനെ മനുഷ്യന്‍ അരിക്കുന്ന കാലം
പ്രഭാത വാര്‍ത്തകള്‍ വായിക്കാന്‍ ഒരു കണ്ണു തരൂ
പ്രതിഷേധത്തിന്റെ മനസ്സിനോട് കൈകോര്‍ക്കുന്നു.
Post a Comment