മണങ്ങളാല്‍ ഉഴിഞ്ഞുഴിഞ്ഞു
നിറം മാറിപ്പോയ ഒരു ബ്യുട്ടി പാര്‍ലര്‍ .
കറുത്ത പകലുകളെ വെളുക്കാന്‍ തേച്ചും
മുടിഞ്ഞ ചിരികളില്‍ ചായമിട്ടും
കുരുങ്ങിപ്പോയ സ്വപ്നങ്ങളെ നനച്ചു നിവര്‍ത്തിയും ------
കണ്ണാടി നോക്കാത്ത ഒരുവള്‍ പണി യൊടുക്കുന്നു.
മുഖക്കുരുവിന്‍ അലോസര മക റ്റാന്‍
ഉര ഞ്ഞു തീര്‍ന്ന ഓറഞ്ചുകള്‍കാണുമ്പോള്‍
അതിന്‍റെ മഞ്ഞയിലേക്ക് വിരല്‍ ചൂണ്ടുന്ന
മകളുടെ കൊതിക്കരച്ചില്‍
നെഞ്ചിലൊരു മുള്ള് കുത്തിക്കും .
അതിനാല്‍
ആപ്പിള്‍ത്തുടിപ്പുകള്‍ തുണി സഞ്ചിയില്‍ തൂങ്ങി
കൂടെ പ്പോരുമ്പോള്‍
വേണ്ടെന്നു പറയില്ല .
മരണത്തിന്‍ മുഖം മിനുക്കിയും
വധുവിന്‍റെ കണ്‍ പീലികളെ നൃത്തമാടിച്ചും
വിവശയാകുമ്പോള്‍
അവള്‍ ഉള്ളിലൊരു വീട് പണിയും .
പൂന്തോപ്പുകള്‍ തകര മേല്‍ ക്കൂര യിലേക്ക്
തകര്‍ന്നു വീഴുന്ന ഒരു വീട് .
അങ്ങനെ
ഒരു യുവതിയുടെ എല്ലാ ജീവിതത്തിലേക്കും
ബ്യുട്ടി പാര്‍ലര്‍ കൈ കടത്താറുണ്ട്.