Tuesday, October 18, 2011

സങ്കടം

സങ്കടം
പുരികം ഷേപ്പ് ചെയ്ത്
ചുണ്ടുകള്‍ തുടുപ്പി ച്ച്
കണ്ണുകളില്‍ ചിരിയുടെ കരച്ചില്‍ തുളുമ്പിച്ച്
കൈലേസില്‍ കള്ളം പൊതിഞ്ഞ്
വെളിച്ചത്തില്‍
വികസിച്ചു നിന്നു.
സങ്കടം
കീ റത്തുണി ചുറ്റി
നിലവിളികളെ പുണര്‍ന്ന്
ഓര്‍മ്മകളെ മാന്തി മുറിച്ച്
വാക്കുകളായി നിലം പറ്റി
വെളിച്ചത്തില്‍
ചുരുണ്ട് കിടന്നു
രണ്ടും മരണമായിരുന്നു !
രണ്ടും പൊതു ദര്‍ശനത്തിനു വച്ചിരുന്നു!

3 comments:

ഒരു പാവം പൂവ് said...

രണ്ടും പൊതു ദര്‍ശനത്തിന് വച്ചിരുന്നുവെന്നോ...? !!

Haneefa Mohammed said...

കൈലേസില്‍ കള്ളം പൊതിഞ്ഞു സങ്കടം നിന്ന് തിരിയുന്നത് പലയിടങ്ങളിലും കണ്ടിട്ടുണ്ട്. കവിത നന്നായി

Shikandi said...

hm.... ;)