നിലാവിനെ ചുമലിലെടുക്കുകയായിരുന്നു ആകാശം .
ഭൂമിയുടെ ഇതളുകളില്‍
ഇണകളുടെ തയാറെടുപ്പില്‍
ഏറ്റവും പ്രണയാര്‍ദ്രമായ ശവകുടീരങ്ങളില്‍
ദൂരവും തീരവും അറിയാത്ത സമുദ്രങ്ങളില്‍
കുഞ്ഞുങ്ങളുടെ കഥകളില്‍
ജലത്താല്‍ പൊള്ളിയ തൊണ്ടകളില്‍
ഒരു ഉറവയുടെ സ്വകാര്യതയില്‍
ഊര്‍ന്നിറങ്ങാന്‍ കൊതിച്ചപ്പോഴൊക്കെ
ശാസിച്ചു ശ മിപ്പിക്കുകയായിരുന്നു ആകാശം .
എന്നിട്ടും നിലാവ് പതറി വീഴുന്നു ......
ആകാശ ത്തിന്‍ നെഞ്ചിലെ ആരും കാണാത്ത --
ഒരു മേഘ പ്പഴുതിലൂടെ .....-
. x
8 comments:
പൂര്‍ണ്ണവും, മനോഹരവുമായ ബിംബ കല്‍പ്പനകള്‍ കൊണ്ട് നിറച്ചിരിക്കയാണ് ഈ കവിത.ഐറണി എന്ന് വിളിക്കാവുന്ന ഒരു തരം സൌന്ദര്യം കവിതയില്‍ മൊത്തം ആവേശി ച്ചിരി ക്കുന്നു.ദൂരവും തീരവും അറിയാത്തസമുദ്രം,കുഞ്ഞു ങ്ങളുടെ കഥ,ജലത്താല്‍ പൊള്ളുന്ന തൊണ്ട, ഇതെല്ലാം അതിന്റെ ധ്വനികള്‍ ആണ്. ആശംസകള്‍ .......
അതെ. എതാകാശത്തിന്റെ ചുമലില്‍ നിന്നും ഒരു മേഘ പഴുതിലൂടെ
പതറി വീഴുക തന്നെ ചെയ്യും....
നിലാവും, നല്ല കവിതയും...
ആകാശത്തിന്‍ നെഞ്ചിലെ ആരും കാണാത്ത --
ഒരു മേഘ പ്പഴുതിലൂടെ എന്നിട്ടും നിലാവ് പതറി വീഴുന്നു..
മനസ്സിലെ നന്മയും ലാളിത്യവും നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു പോസ്റ്റ് കൂടി...നന്ദി..
കണ്ണിന്റെ കോണിലൂടെ ഒലിച്ചിറങ്ങുന്ന ഒരു സന്ധ്യ നിലാവിന്റെ ആകാശത്തോട് ചോദിച്ചിരിക്കും ഈ പഴുതുകള്‍ വഴുതിവീഴാനായി എന്തിന് കരുതി എന്നു ?
അപ്പോള്‍ മാനം പൊട്ടിക്കരയുന്നത് നിലാവിന്റെ നെഞ്ചില്‍ കേള്‍ക്കാം
മനോഹരം
എന്നിട്ടും നിലാവ് പതറി വീഴുന്നു ......
ആകാശ ത്തിന്‍ നെഞ്ചിലെ ആരും കാണാത്ത --
ഒരു മേഘ പ്പഴുതിലൂടെ .....-
ഇരുട്ടിൽ മാത്രം സംഭവിക്കുന്ന നിലാവ് പതറാതെ പരക്കട്ടെ.......
Post a Comment