Thursday, December 22, 2011

കൈ സഞ്ചികള്‍



കൈസഞ്ചികള്‍ കലപില കൂട്ടിയാണ് ബസിനെ പേടിപ്പിച്ചത്‌. 

നിരങ്ങി നിന്ന ബസ്സിലേക്ക് പരസ്പരം കൈ കൊടുത്ത് അവര്‍ കേറി .

ഇരിപ്പിടം ഇല്ലാതെ തമ്മില്‍ മുട്ടി  കലഹിച്ചു

തക്കാളിയുടെ കവിളില്‍ മുളക് നഖം കോറി

മീന്‍ മണം മൂത്ത് മൂത്ത് വെള്ളരി കമിഴ്ന്നു കിടന്നു ..
.
വേണ്ടാത്ത മുള്ളുളള വാക്കുകള്‍ കയ്ചിറക്കി.

പാവല്‍ മധുര മത്തനെ അസൂയിച്ചു .

ഇടം വലം നോക്കി കണ്ണിറുക്കി നിറം കെട്ട ചുണ്ടിലൂടെ 

തെക്കേ വള്ളിയിലെ കോവല്‍ പൂക്കാത്ത കാരണം -

പറഞ്ഞു തീര്‍ന്നപ്പോഴേക്കും ഒരു കൈ സഞ്ചി ക്കിറങ്ങാന്‍ നേരമായി .

മൂക്ക് പിഴിഞ്ഞും കണ്ണീര്‍ ഒളിപ്പിച്ചും

കാത്തിരിക്കുന്ന വീടുകളെ അവര്‍ 

ഓര്‍മ്മയുടെ ടിക്കറ്റായി കോന്തലയില്‍ കെട്ടിയിട്ടു 

പിടക്കുന്ന നെഞ്ചുകള്‍ക്ക് മേല്‍ ഇലകളുടെ മേല്‍ മുണ്ടിട്ട്

തിടുക്കത്തോടെ 

ചട്ടികളില്‍ പാകപ്പെടാന്‍ ഒന്നിച്ചു യാത്രയായി ...

ബസ്സിനുള്ളില്‍ ഒളിച്ചു കിടന്നു രക്ഷപ്പെട്ട ഒരു മധുര നാരങ്ങ 

റാകി നോക്കിയ പയ്യനൊപ്പം സ്ടോപ്പിറങ്ങി
പിന്നെ 

സ്ട്രായില്‍ അവളുടെ കലങ്ങിയ സങ്കടങ്ങള്‍ ......

നാവുകളില്‍ രുചിയാവുമ്പോഴും കൈ സഞ്ചികള്‍ 

നാളെയുടെ ബസ്സുകളില്‍  സീറ്റ് കിട്ടുമോ എന്നോര്‍ ത്തു സങ്കട പ്പെടുകയായിരുന്നു

4 comments:

സേതുലക്ഷ്മി said...

വളരെ നല്ല രചന,ബിന്ദു.

മനോജ് കെ.ഭാസ്കര്‍ said...

റാകി നോക്കിയ പയ്യനൊപ്പം സ്ടോപ്പിറങ്ങി

മഹറൂഫ് പാട്ടില്ലത്ത് said...

നന്നായിട്ടുണ്ട് തുടര്‍ന്നു എഴുതുക

B Shihab said...

നന്നായി

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...