Thursday, December 29, 2011

വിരുന്ന്
ഞങ്ങള്‍ അഞ്ചു പേരായിരുന്നു .
അയ്യായിരം പേര്‍ക്കാണ് വിരുന്നെന്ന് അവരുടെ അടഞ്ഞ വാക്കുകള്‍ ....
നുറുക്കിയും ഉണക്കിയും നനച്ചു കുതിര്‍ത്തും
അവര്‍ ഞങ്ങളോടു  നീതി കാട്ടാന്‍ തുടങ്ങി
നിലവിളികളുടെ പേടകങ്ങള്‍ ഞങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടു
കണ്ണീര്‍ ഗ്രന്ഥികളുടെ   വഴി  പിണക്കി  മുറ്റം കടത്തി
മാംസം ഞൊറി ഞ്ഞിട്ട തിരശ്ശീല യായി ആടി ക്കളിച്ചു
കണ്ണുകളുടെ വൃക്ഷങ്ങളില്‍  നിന്ന് ഞങ്ങളുടെ--------
 കാഴ്ച്ചയുടെ അവസാനത്തെ   ഇലയും പൊഴിച്ചു കളഞ്ഞു
നീട്ടിപ്പിടിച്ച വിളക്കുകളില്‍ ഹൃദയം  കത്തിച്ചു   വച്ചു
മെഴുകു വാര്‍പ്പുകളില്‍ കാലുകള്‍ അനങ്ങാതെ കിടന്നു
തലച്ചോറുകളുടെ  വിള നിലങ്ങളില്‍ അവര്‍
രാസ ധൂപങ്ങളുടെ ചാറ കള്‍ തുറന്നു വച്ചു.
തൊലി തുളച്ചു കടന്നു കയറിയ തണുപ്പെന്നോര്‍ത്ത്
 വര്‍ഷാന്ത മായെന്നു ഞങ്ങളുടെ   വിരലുകള്‍ ചുവരിലെഴുതിയതിനെ
അവര്‍
വിശുദ്ധരുടെ  വരവെന്ന്  ഞങ്ങളുടെ  തന്നെ നാവാല്‍  തിരുത്തി .
പിന്നെ .
ചില്ല് പാത്രങ്ങളിലെ പൂക്കളില്‍  തിളച്ചു തണുത്തു  കിടക്കുമ്പോള്‍
ഞങ്ങള്‍ അയ്യായിര മായി വളര്‍ന്നതിനെ ക്കുറിച്ച് ആരും സംശയിച്ചില്ല.
കാരണം
ജന ക്കൂട്ട ത്തിന്‍ മാറിയ വിശ പ്പാണ് ചിന്താ വിഷയമായത്
അന്നു മുതല്‍ ഇപ്പോള്‍ വരെയും .........

No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...