Monday, April 2, 2012

വാസ്തവം

കിളി പാടും മരങ്ങളേ......
കാവ്‌ തീണ്ടും കുള ങ്ങളേ........
മിന്നല്‍ പൂക്കും മേഘങ്ങളേ.......
പൂവ് തേടും വനങ്ങളെ .........
വെയില്‍ തിരയും വാനമേ .......
മഴ യെഴുതും മാരിവില്ലേ ......
പച്ചയുടെ പകര്‍ച്ചയില്‍
പന്തലിടും ഭൂമിയേ .......
ഹൃദയ ഞരമ്പിന്‍ നദികളേ......
ഇണ പ്പാട്ടിന്‍ ഇരവുകളെ..........
തുണ ചേരും പകലുകളെ.........
തുടി മുഴക്കും പദങ്ങളെ......
തുടി ച്ചെഴുന്ന താരകേ ........
 അവനുമെനിക്കുമിടയില്‍ ജീവന്റെ തെളിവായതെല്ലാം
സന്ധ്യയുടെ  തിരയടയാ ളമായി
    പ്രണയ മെഴുതിയെന്നു ..........
കാറ്റിന്‍റെ മൊഴി ...........കളവല്ല .!










7 comments:

drkaladharantp said...

KADALINTE MOZHIYO?

drkaladharantp said...

KADALINTE MOZHIYO?

ttwetew said...

കാറ്റിന്റെ മൊഴി എന്നല്ലേ ഇവിടെ യുള്ളത്. കാറ്റിനു പല ഭാവം ആണുള്ളത്. പ്രണയ മായ വീശുന്ന കാറ്റ്. ഭീതി പടര്‍ത്തുന്ന കാറ്റ്. കരുണം, സ്നേഹം, ഭീഭല്‍സം ... അങ്ങനെ എല്ലാ ഭാവങ്ങളും കാറ്റിനുണ്ട്. കാറ്റിന് മാത്ര മല്ല... പ്രകിര്തിയുടെ മിക്ക പ്രതിഭാസങ്ങള്‍ക്കും അതുണ്ട്. ഉദാഹരണം - മഴ.... ശ്രദ്ധിച്ചു നോക്കൂ.... കര്‍ക്കിടത്തിലെ മഴയുടെ ഭാവം എന്ത് ..... തുള വര്‍ഷത്തിലെ മഴയുടെ ഭാവമോ. അത് പോലെ തന്നെയാണ് കടലിനും . സാന്ത മായ കടല്‍.... ആര്‍ത്തിരമ്പുന്ന കടല്‍..... വിനോദ് പട്ടുവം (www.malayalam-thumbappoo.com)

ബിന്ദു .വി എസ് said...

കടല്‍ മൊഴികള്‍ ഏതിരുട്ടിലും ജ്വലിക്കുന്ന വാസ്തവം .

Arun Kumar Pillai said...

കളവല്ല!

Kalavallabhan said...

തുടി മുഴക്കും പദങ്ങളെ......

Unknown said...

എഴുത്ത് നന്നായിട്ടുണ്ട് എന്റെ ബ്ലോഗ്‌ വായിക്കുക
"cheathas4you-safalyam.blogspot.com" and " cheathas4you-soumyam.blogspot.com"

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...