പൂക്കളുടെ ചോര തുപ്പി
തീയാല് ശ്വാസപ്പെട്ട്
ഓരോ പുരുഷാകൃതിയി ലേക്കും
അവള് പെറ്റു വീഴും .
ഭൂമി നിറയെ അവയുടെ കാടുകളാണ്
പരവതാനിയിലെ സൂചി ത്തലപ്പുകള്‍
മൂടി വ യ്ക്കപ്പെട്ട മൈനുകള്‍
അവളെ മരിച്ചടയാളം ചൊല്ലാന്‍
കുതറി നില്ക്കുന്ന ഉണര്‍ച്ചകള്‍
പൊട്ടി യൊലിച്ച്
നിലവിളി ച്ചാലില്‍
ചിതറിയ പൂമ്പാറ്റ പോലെ
അവള്
ലോകത്തെ കണ്ടു കണ്ടങ്ങനെ കിടക്കും
ലിംഗ വ്യവസായിയായ ഒരു
ധര്‍മ്മ പുരുഷന്
ക്ലാസ്സിക് കണ്ണീരിനെ
അവളിലേക്ക് ഊതിക്കയറ്റും
ഇപ്പോള്‍
നിങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്നത്
പെണ്‍കുഞ്ഞ് 2013 ന്റെ
അതി ശരീര ഭാഷ യാണ്
അവള്‍ക്കായി
ആരെങ്കിലും വയലിടങ്ങളിലെ
പതം വന്ന മണ്ണില്‍
സ്നേഹം നടും വരെ
പകര്‍ത്തപ്പെടുന്ന ഇന്നിന്റെ ലിപി .
Subscribe to:
Post Comments (Atom)
കൂട്
മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന പോലെ ചുവന്നു നനയുന്നുണ്ട് പനകളുടെ ചില്ല കീറി വരുന്ന...
-
ഈ രാത്രി ചൊല്ലുകയാണ് നീയെപ്പോഴും കാതിലേക്ക് ചേർത്തു വച്ച വരികൾ.. ഈ കാറ്റ് മൂളുകയാണ് കടലടയാളമായ നിന്ടെ പാട്ട് ഈ സന്ധ്യ മൊഴിയുകയാണ്...
-
ചെത്തിതേക്കാത്ത വീട് പോലെ അമ്മ . ഉള്ളലിവുകാട്ടി വെയിലത്രയും മുറ്റത്തു ചിക്കി ഉണക്കി . കറ്റയില്‍നിന്ന് കരഞ്ഞിറങ്ങി വന്ന നെന്മണി യെ ഇടം കയ്...
-
പ്രിയനേ ..നീ യാത്രയിലാണ് ....അര്‍ദ്ധ മയക്കത്തിലും. ഞാനോ .നിന്റെ ഉറക്കത്തിന്റെ വാതിലുകളില്‍ തടഞ്ഞു നില്ക്കുന്നു .. സ്വപ്നങ്ങളില്‍ നീ ...
6 comments:
ഇന്നിന്റെ ലിപി വേദനിപ്പിക്കുന്നതുമാണ്
ക്രിസമ്സ് നക്ഷത്രവിളക്കുകളെപ്പോലും പേടിയാണവള്‍ക്ക്
അവയുടെ കൂര്ത്തുചവന്ന മുനകള്‍
കൂട്ടബലാത്സംഗത്തിനു വരുമ്പോലെ.
പട്ടം പറത്തുന്നതു കാണുമ്പോള്‍ ആരോ ഉടുതുണി പറിച്ചെറിഞ്ഞപോലെ
എന്നാണീ കുട്ടിക്കു ചെടികളില്‍ പൂക്കുന്നത് ചേരയല്ലെന്നു അറിയാനാവുക?
അവള്‍ക്കായി വയലിടങ്ങളില്‍ സ്നേഹച്ചെടി പൂക്കാട്ടെ
ആശംസകള്‍
ചിതറിയ പൂമ്പാറ്റ...അതൊരു പുതിയ ബിംബമാണല്ലോ..അത് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു
സ്വന്തം കുഞ്ഞിനു പേര് ഇടാത്ത പോലെ ആയി.കവിതയ്ക്ക് ഒരു പേര് കൊടുത്തൂടെ?
ആ കവിതയുടെ പേര് പെണ്‍കുഞ്ഞ്.2013
എന്നാണല്ലോ
Post a Comment