Monday, June 24, 2013

പൊട്ടി യടര്‍ന്ന കോവില്‍
വെറും മണം വായ്ക്കുന്ന പൂക്കള്‍
ദുഖിച്ചിരിക്കുന്നു ദൈവം .
വൃഥാ തുളുമ്പുന്നു മന്ത്രം .

വിശക്കുന്ന കാറ്റിന്‍ കരച്ചില്‍
കുമിഞ്ഞാളാന്‍ കയര്‍ക്കുന്നിതഗ്നി
മരിച്ച പോല്‍ സന്ധ്യ
തളിര്‍ക്കാത്ത ഭൂമി

മേഘ സത്രങ്ങളില്‍ കുളമ്പൊച്ച.
കിളികളായ് പ്പുഴകള്‍ .
പറ ന്നൊന്നിരിക്കാന്‍
പകലിന്റെ ഉമ്മറം

ഉദാരയാം രാത്രി
ഇരുട്ടിന്‍റെ നൌകയില്‍
വിളക്കെടുത്തെതോ
നദി കടക്കുന്നു .
നദി കടക്കുന്നു .

4 comments:

ajith said...

നദി കടന്നു നാം

ശ്രീ said...

കൊള്ളാം

drkaladharantp said...

ചില ബ്ളോഗുകളിങ്ങനെയാണ് ക്രമേണ മൗനത്തിലേക്കു പോകും. 2013-(8) 2012 (22),2011(48),2010 (44)എന്നിങ്ങനെയാണ് ഈ ബ്ലോഗിലെ കവിതകളുടെ എണ്ണം. എഴുതാനറിയാവുന്നര്‍ എഴുതാതിരിക്കുന്നത് എന്തുകൊണ്ടാണ്.?അതോ എഴുത്തിടം മാറിയതാണോ? എന്തായാലും ഈ കാവ്യവൃക്ഷം ഋതുക്കളെ തിരിച്ചെടുക്കുക തന്നെ ചെയ്യുമെന്നു കരുതാം.



ബിന്ദു .വി എസ് said...

ശ്രീ ,അജിത്‌ നന്ദി .ഈ വഴി വന്നതിനു .സാറിന്‍റെ ശകാരം പുരണ്ട സ്നേഹത്തിനും നന്ദി .തീര്‍ച്ചയായും എഴുത്തും.വസന്തം വിരിയും .

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...