Tuesday, July 9, 2013

എന്തിനു സ്നേഹിക്കുന്നു,

എന്തിനു സ്നേഹിക്കുന്നു,
സ്വ ച്ഛമോരോ ചിരി
തങ്ങളില്‍ കാണുമ്പോഴേ
പക കറുപ്പിക്കുമെങ്കില്‍

എത്രയും പ്രിയപ്പെട്ട തെ-
ന്നുരയ്ക്കുവാന്‍ , വാക്കിന്‍
കൈകളാല്‍ പരസ്പരം
തൊടുവാനാകില്ലെങ്കില്‍

ഉള്ളിലോര്‍ക്കുന്ന കാലം
ഇന്നതെണ്ണി ക്കൂടെ
ചിരിക്കാനുംകരയാനും
മടിയായ് ക്കഴിഞ്ഞെങ്കില്‍

എന്തിനു സ്നേഹിക്കുന്നു,
മിന്നാനും തുടുക്കാനും
തമ്മിലൊന്നുരസ്സാനും
മറന്നേ കഴിഞ്ഞെങ്കില്‍

ഓര്‍മ്മ തന്‍ നൂലറ്റൊരാ
പട്ടത്തിന്‍ ചിറകിലെ
യാത്രയിപ്പോഴും നമ്മെ
സ്നേഹിച്ചു തളര്‍ത്തുമ്പോള്‍
എന്തൊരാകാശം !കടുംനീലം
നമ്മളീ ക്കുളിര്‍ താപം
കോരി ക്കുടിച്ചേ യിരിക്കുന്നു !.








5 comments:

ajith said...

കുളിത്താപം കോരിക്കുടിച്ച് മനോഹരമായിരിയ്ക്കുന്നു

സ്വാതിപദം said...

നല്ല കവിത

ആശംസകളോടെ,
സ്വാതി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വരികള്‍ ..നല്ല ഭാഷയില്‍ ..

സൗഗന്ധികം said...

ഇങ്ങനെയൊക്കെ ലോകത്ത് സംഭവിച്ചു കൂടായ്കയില്ലയെന്നതിനാൽ, ചോദ്യത്തിൽ സാംഗത്യമുണ്ട്.

നല്ല കവിത

ശുഭാശംസകൾ...

AnuRaj.Ks said...

ബിന്ദുവിന്റെ വരികളില്‍ കവിതയുടെ നിലയ്ക്കാത്ത സ്പന്ദനം കാണുന്നുവല്ലോ...വളരെ നന്നായിട്ടുണ്ട്.ആശംസകള്‍

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...