Saturday, July 27, 2013

കന്യാവ്


മേഘമരം വീണെന്‍ മുതുകൊടിഞ്ഞേ
മുല്ലപ്പൂ കൊണ്ടെന്‍റെ മുഖം മുറിഞ്ഞേ
തൂവലം കൊണ്ടാരോ തീ പൊതിഞ്ഞേ
കടലു കരിഞ്ഞു പറന്നു പോയേ ..
.
പൂക്കാ മരം വീണു കാറ്റടര്‍ന്നെ
മേക്കാവനം പാടി വട്ടമിട്ടേ
തത്തക്കിളിമൊഴി തപ്പടിച്ചേ
ഇല്ലി വളര്‍ന്നതിലാന ചത്തേ

ഒളിയമ്പിനുന്നം ചേര്‍ക്കാന്‍ ഒളിച്ചിരിക്കും
അറുവാണന്‍മാരുടെ പരദൈവങ്ങള്‍
തീകാഞ്ഞു കൊണ്ടോരോ വര്‍ത്താനം
പാറ്റുന്ന കണ്ടിങ്ങു നേരം വെളുത്തേ

കണ്ണാടി കണ്‍മഷി കരിവളയും
കാണിക്ക വച്ചവര്‍ മാറിനിന്നു
കരിവണ്ടു പോലൊരു ചോദ്യം മുരണ്ടു
"എവിടെടീ പെണ്ണേ പൊട്ടിക്കാളീ
കന്യാവിനടയാളം കാട്ടിത്താടീ "
അത് കേട്ടു പെണ്ണൊന്നു ചുറഞ്ഞിറങ്ങി.

ഒന്നാം പദം കൊണ്ട് മാനമളന്നു
രണ്ടാം പദം കൊണ്ടുപൂമിയളന്നു
കാലു നട്ട മണ്ണിലൊരടയ്ക്കാമരം
ഉള്ളിലെ തീ കൊണ്ടു പഴുത്തുനിന്നു

പെണ്ണു ചിരിച്ചാല്‍ കറുത്ത്‌ പോയി
പെണ്ണു പഠിച്ചാല്‍ പിഴച്ചു പോയി
പെണ്ണു വളര്‍ന്നു പരുവമാകാന്‍
ആരാനും ഊരാനും കാവല്‍നിന്നു

പെണ്ണിന് പന്ത്രണ്ടു തികഞ്ഞിട്ടില്ല
പാവ കളിച്ചു മുഴുത്തിട്ടില്ല
പള്ളി ക്കൂടം കണ്ടു നിറഞ്ഞി ട്ടില്ല
എങ്കിലും പേ റ്റി നു പരുവം തന്നെ !!

കള്ളടിച്ചിട്ടൊരു തെങ്ങുമറിഞ്ഞു വീണേ
കല്ലെറിഞ്ഞി ട്ടൊരു മല ഇടിഞ്ഞു വീണേ
നെല്ലെല്ലാം പതിരായി പറവയായെ
പെണ്ണിനെ പ്പെറ്റോരു പുഴുക്കളായെ!

കന്യാവിനടയാളം കാട്ടി ച്ചൊല്ലി
കരളു ചുവന്നൊരു ചെമ്പരത്തി
തൂവലം കൊണ്ടാരു തീ പൊതിഞ്ഞു !
തീക്കട്ട മേലേതുറുമ്പരിച്ചു !

6 comments:

Anonymous said...

munp yeppozho ee blogil vannirunnu ...kanyavu vaayichu ...vallatha oru style ..adivasi natan paatinte oru touch...kavithwam ezhuthil niranju nilkkunu... ningalil nalloru kavayitriye njan kaanunnu...keep it up....

സൗഗന്ധികം said...

ആദ്യം കമന്റെഴുതിയ സുഹൃത്ത് അഭിപ്രായപ്പെട്ടതു പോലെ എഴുത്തിൽ സ്വതസിദ്ധമായ ശൈലി കാണാനാവുന്നുണ്ട്.

നല്ല കവിത.തുടരുക.


ശുഭാശംസകൾ...

ajith said...

ഇത് പൊട്ടിക്കാളിയല്ല കേട്ടോ!!
നല്ല പാട്ട്
നാടന്‍ പാട്ട്

ബിന്ദു .വി എസ് said...

എന്‍റെ പ്രിയരേ..നിങ്ങളെ വായിക്കുമ്പോള്‍ കവിത എന്നിലേക്ക്‌ വീണ്ടും വരുന്നു .ബ്ലോഗിലെ ഈ കവിത സ്നേഹ പ്പകര്‍പ്പ് .ഞാന്‍ എഴുത്തില്‍ സൂക്ഷ്മത പുലര്‍ത്തും എന്ന് ഇതാ വാക്ക് .

AnuRaj.Ks said...

കവിത വായിച്ചെന്റെ കരളു നിറഞ്ഞേ....

Unknown said...

നന്നായിരിക്കുന്നു....ആശംസകള്‍..........

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...