ഇരുണ്ടു തുടങ്ങുമ്പോള്‍
കാട്
കടല്പോലെയാകും.
തിരയുടെ മുഴക്കങ്ങള്‍
ഒറ്റയ്ക്കു ചുറ്റുന്ന കാറ്റ്
ഓര്‍മ്മകളുടെ കടല മണികള്‍
കൊറിച്ചു മടങ്ങുന്ന വെളിച്ചം
കുട്ടികളെപ്പോലെ കിളികള്‍
ഒരു ഈറച്ചുണ്ടില്‍ നിന്ന്
പ്രണയത്തിലേക്ക് പാറുന്ന
മുളം പാട്ടുകള്‍
എത്ര പെട്ടെന്നാണ്
കണ്ണുകളിലേക്കു കടല്‍
അതിന്‍റെ സ്വപ്നങ്ങളെ ചേര്‍ത്തു വയ്ക്കുക
കാടും അതിന്‍റെ വിരല്‍ വള്ളികളാല്‍
സന്ധ്യയുടെ മുടിയിഴകളില്‍
പ്രണയ കാവ്യം എഴുതി വയ്ക്കുന്നു
കടലെടുക്കാതിരിക്കാന്‍ .[രാത്രി ]
കാട്
കടല്പോലെയാകും.
തിരയുടെ മുഴക്കങ്ങള്‍
ഒറ്റയ്ക്കു ചുറ്റുന്ന കാറ്റ്
ഓര്‍മ്മകളുടെ കടല മണികള്‍
കൊറിച്ചു മടങ്ങുന്ന വെളിച്ചം
കുട്ടികളെപ്പോലെ കിളികള്‍
ഒരു ഈറച്ചുണ്ടില്‍ നിന്ന്
പ്രണയത്തിലേക്ക് പാറുന്ന
മുളം പാട്ടുകള്‍
എത്ര പെട്ടെന്നാണ്
കണ്ണുകളിലേക്കു കടല്‍
അതിന്‍റെ സ്വപ്നങ്ങളെ ചേര്‍ത്തു വയ്ക്കുക
കാടും അതിന്‍റെ വിരല്‍ വള്ളികളാല്‍
സന്ധ്യയുടെ മുടിയിഴകളില്‍
പ്രണയ കാവ്യം എഴുതി വയ്ക്കുന്നു
കടലെടുക്കാതിരിക്കാന്‍ .[രാത്രി ]
No comments:
Post a Comment