Wednesday, December 25, 2013

  ചിറകുകളുള്ള പരവതാനിയാണ്
 ഞങ്ങളെ വഹിക്കുന്നതെന്നതിനാല്‍
കാറ്റിന്‍റെ കലഹങ്ങളെപേടിക്കണം .
ചിത്ര ഗോപുരങ്ങളുടെ കിഴുക്കാം തൂക്കില്‍
പ്രണയ സ്മാരകങ്ങളുടെ പടികളുള്ളതിനാല്‍
ആ യാത്ര സാഹസികമായി
ഗോളാന്തര ജീവികളെപ്പോലെ
പ്രണയത്താല്‍ തന്നെ ഞങ്ങള്‍ പരസ്പരം കൊന്നു
 കൈകളിലേക്ക് തല മുറിച്ചു വച്ചും
ചുണ്ടുകളില്‍ ഹൃദയ രക്തം പിഴിഞ്ഞും
പ്രാണന്‍റെ താലം സമ്മാനിക്കുമ്പോള്‍
ഒരാളില്‍ നിന്ന് മറ്റൊരാളെ
വേര്‍പെടുത്തുക ദുഷ്ക്കരമായി
മന്ത്ര വാദിയെപ്പോലെ പിന്നാലെ
ഒരു നുള്ള് ചുവപ്പും കൊണ്ട്
പുലരി  അലറി വരുന്നുണ്ട് .
കാറ്റു പറത്തുന്ന ദിക്കിലേക്ക്
ഭുമിയില്‍ മുളയ്ക്കാന്‍
ഒന്നിച്ചു വീഴുമ്പോഴും
പ്രണയത്താല്‍ മരിച്ചു കിടക്കുകയായിരുന്നു ഞങ്ങള്‍ .
എന്തോ ..
ഓരോ യാത്രയും ഇങ്ങനെയാണ്
 [പേരിടാനാകാത്തത് ]


4 comments:

drkaladharantp said...

വീണ്ടും മുളയ്ക്കട്ടെ

ajith said...

ഓരോ യാത്രയും അങ്ങനെതന്നെയാവണം

ബൈജു മണിയങ്കാല said...

രാത്രികൾ യാത്രക്ക് എപ്പോഴും നല്ലതാണ് സുരക്ഷിതമായ മുറിയിൽ വിപരീത ദിശയിലേക്കു മാത്രം

Geethakumari said...

വിഹ്വലതകളുടെ യാത്രകള്‍ അവസാനിക്കുന്നില്ല
ആശംസകള്‍

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...