Saturday, May 3, 2014

അപ്പോഴും
നക്ഷത്രങ്ങള്‍ വഴികാട്ടികളായിരുന്നു
കടലിന്‍റെ കാടിന്‍റെ കുന്നിന്‍റെ
അടയാളങ്ങളാല്‍
അവ തെളിച്ച രേഖകളിലൂടെ
കൈകള്‍ കോര്‍ത്തു ഞങ്ങള്‍
നടന്നിടത്തെല്ലാം
ഇപ്പോള്‍ വസന്തമെന്ന്
ഒരെഴുത്ത് .
വലുതായി ക്കൊണ്ടിരിക്കുന്ന  വരികളാല്‍
പ്രണയമെഴുതുന്നതെല്ലാം
നിന്നിലും എന്നിലും മാത്രം
നിറയുന്നുവെന്നു
കാലത്തിന്‍റെ
തൂലിക .                   [   കത്ത് ]

2 comments:

drkaladharantp said...

കൈകോര്‍ത്തു നടന്നതെല്ലാം പച്ചഞരമ്പിലുളള കവിത

സൗഗന്ധികം said...

നിങ്ങളിനി നടക്കാനിരിക്കുന്ന വഴികളിലും, കാലം വസന്തം തന്നെ കാത്തു വയ്ക്കട്ടെ....


നല്ല കവിത


ശുഭാശം സകൾ.....

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...