Saturday, September 6, 2014

സ്നേഹ ക്ഷീണിത മെങ്കിലും
ഇടറാത്ത പാദങ്ങളാല്‍ മുന്നേ
ഓണം  ഹൃദയത്തില്‍ പതിപ്പിച്ചു
കാല്‍ മുദ്ര ...

നിറവാര്‍ന്ന മിഴികളില്‍ നീര്‍
തിളങ്ങു മ്പോഴും
ഒന്നുമില്ലോന്നുമില്ലെന്നിമ ചിമ്മി
ചുണ്ടിലെഴുതിയ
ചിരി മുദ്ര

നീയാണോണം  എന്നൊച്ചയില്ലാതെ  ഭാഷയില്‍
എത്രയാവര്‍ത്തിക്കുമ്പോഴുമുള്ളി
ല്‍
കടലുപേക്ഷിച്ച  കാഴ്ചകള്‍
കയ്യിലെഴുതിയ
കനല്‍ മുദ്ര

കണ്ടു നെഞ്ചിലെ തീത്തിര കളില്‍
പാഞ്ഞു പോകുന്ന  പായ വഞ്ചിയില്‍
ആഴമെത്ര യെന്നോട്ടു മോര്‍ക്കാതെ
ജീവിതത്തിന്‍റെ  യാത്രകള്‍

ഓണമെത്തുന്നതിന്‍ മുന്നമേ
വന്നു പോയ നിലാവെളിച്ചമേ
നിന്നെയോര്‍ത്തിരിക്കുന്ന,തിന്‍
കാന്തിയാണ് ചുറ്റിലും

അന്ധകാരം  നാവുനീട്ടും  രാവാണ്‌
മുന്നിലെങ്കിലും
ഇരുളു പോകും വഴിക്കൊരു
വെള്ളി നക്ഷത്ര മുദിച്ചിടും

[ഓണം കഴിഞ്ഞിരുന്നു ]

3 comments:

ajith said...

ഓണവും അതിന്റെ ഓര്‍മ്മമുദ്രയും!

drkaladharantp said...

അന്ധകാരം നാവുനീട്ടും രാവാണ്‌
മുന്നിലെങ്കിലും
ഇരുളു പോകും വഴിക്കൊരു
വെള്ളി നക്ഷത്ര മുദിക്കട്ടെ

ബിന്ദു .വി എസ് said...

നന്ദി അജിത്‌ .കല മാഷ്‌

ഇക്കുറി ഓണം നേരത്തെ വന്നു .അനുഭവിപ്പിച്ചു .നിലാവായി ചുറ്റിപ്പിടിച്ചു .മധുരമായി ചുണ്ടത്തലിഞ്ഞു .വിരഹമായി കണ്‍ നിറച്ചു ,വേദനകളായി പിരിഞ്ഞു .ഓര്‍മ്മമുദ്രകളില്‍ അപ്പോള്‍ വിരിഞ്ഞ വെള്ളി നക്ഷത്രങ്ങള്‍ ഒരിക്കലും പൊലിയുന്നില്ല !അപ്രത്യക്ഷമാകുന്നില്ല !

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...