വീട്
വാതിലുകളില്ലാത്ത വീട്
അടക്കമില്ലാത്ത പെണ്ണിനെ
ഓര്‍മ്മിപ്പി ക്കുമെന്ന്
ആരോ അടക്കം പറയുന്നു .
വരുന്നവര്‍ അവരുടെ ചെരുപ്പ്
പുര വരാന്തയില്‍ സൂക്ഷിക്കും .
ആരും കാണാതിരിക്കാന്‍ അവ
ഏറ്റവും ഇരുളുകള്‍ തേടി പ്പോകും .
വീട് വഴി തെറ്റിക്കാനെന്നോണം
തുറന്നു കിടക്കുന്നു .
ഓരോ മണങ്ങളായി
ഞാന്‍ ഇവിടെ ഞാന്‍ ഇവിടെ
എന്ന് വിളിച്ചു പറയും
പഥികന്‍ ധ്യാന പ്പുര അന്വേഷിക്കുമ്പോള്‍
അടുക്കള വെളിച്ചം കബളിപ്പിക്കും .
ദൈവങ്ങളോടൊപ്പ മാണ് താന്‍ എന്ന വിചാരത്താല്‍
രതിയില്‍ നിന്നും അയാള്‍ മുക്തനാകും .
കിടക്കകളുടെ മൃഗീയ വാസന യില്‍ വിരുന്നുകാര്‍
സ്വയം മറന്നിരിക്കാറുണ്ട് .
തൂവലുകളും ചോരയും നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി
ആയിരത്തൊന്നു രാവുകളെ കഥയാക്കുന്നത് കേള്‍ക്കാം .
ആരാവാം ഈ വീട് പണിഞ്ഞത് !
വാതിലുകളില്ലാത്ത വീട്
എപ്പോള്‍ വേണമെങ്കിലും
ആത്മഹത്യ ചെയ്തേക്കും
എന്നുള്ള തിനാലാവും
എല്ലാ വാതിലുകളും ബന്ധിച്ചു
ഒരുവള്‍ അതിനെ
കാത്തു വയ്ക്കുന്നത് ![കാവല്‍ ]
വാതിലുകളില്ലാത്ത വീട്
അടക്കമില്ലാത്ത പെണ്ണിനെ
ഓര്‍മ്മിപ്പി ക്കുമെന്ന്
ആരോ അടക്കം പറയുന്നു .
വരുന്നവര്‍ അവരുടെ ചെരുപ്പ്
പുര വരാന്തയില്‍ സൂക്ഷിക്കും .
ആരും കാണാതിരിക്കാന്‍ അവ
ഏറ്റവും ഇരുളുകള്‍ തേടി പ്പോകും .
വീട് വഴി തെറ്റിക്കാനെന്നോണം
തുറന്നു കിടക്കുന്നു .
ഓരോ മണങ്ങളായി
ഞാന്‍ ഇവിടെ ഞാന്‍ ഇവിടെ
എന്ന് വിളിച്ചു പറയും
പഥികന്‍ ധ്യാന പ്പുര അന്വേഷിക്കുമ്പോള്‍
അടുക്കള വെളിച്ചം കബളിപ്പിക്കും .
ദൈവങ്ങളോടൊപ്പ മാണ് താന്‍ എന്ന വിചാരത്താല്‍
രതിയില്‍ നിന്നും അയാള്‍ മുക്തനാകും .
കിടക്കകളുടെ മൃഗീയ വാസന യില്‍ വിരുന്നുകാര്‍
സ്വയം മറന്നിരിക്കാറുണ്ട് .
തൂവലുകളും ചോരയും നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി
ആയിരത്തൊന്നു രാവുകളെ കഥയാക്കുന്നത് കേള്‍ക്കാം .
ആരാവാം ഈ വീട് പണിഞ്ഞത് !
വാതിലുകളില്ലാത്ത വീട്
എപ്പോള്‍ വേണമെങ്കിലും
ആത്മഹത്യ ചെയ്തേക്കും
എന്നുള്ള തിനാലാവും
എല്ലാ വാതിലുകളും ബന്ധിച്ചു
ഒരുവള്‍ അതിനെ
കാത്തു വയ്ക്കുന്നത് ![കാവല്‍ ]
2 comments:
വീട്ടുക്കു വീട്ടുക്കു വാസപ്പടീ വേണും.. എന്നൊരു പാട്ട് ഉള്ളത്തില്‍ തലപൊക്കി നോക്കുന്നുണ്ട്
കവിതകള്‍ വായിച്ചു നോക്കുന്നതിനും ഉള്ളു തൊടുന്ന കമന്റ് കുറിക്കുന്നതിനും നന്ദി അജിത്
Post a Comment