ഇപ്പോള്‍ പെട്ടിയില്‍ എന്തെല്ലാം
തൊട്ടെടുത്ത കടല്‍ ക്കള്ളങ്ങള്‍
തൊട്ടറിഞ്ഞ ഉടല്‍ പ്പിരാന്തുകള്‍
കേട്ടെടുത്ത പ്രണയ ദോഷങ്ങള്‍
പനിച്ചെ രിഞ്ഞ രാത്രികള്‍
ഇപ്പോള്‍ മിഴികളില്‍ എന്തെല്ലാം
എരിഞ്ഞു തീര്‍ന്ന നക്ഷത്രങ്ങള്‍
കരഞ്ഞു തീര്‍ന്ന കാടുകള്‍
പറഞ്ഞു മറന്ന വാക്കുകള്‍
പട്ടു പോകുന്ന പാട്ടുകള്‍
ഇപ്പോള്‍ കൂട്ടിനു എന്തെല്ലാം
കാവല്‍ നില്‍ക്കുന്ന കവിതകള്‍
കാറ്റുപേക്ഷിച്ച കപ്പലിന്‍ ഹുങ്കുകള്‍
കോര്‍ ത്തെടുക്കുവാന്‍ കഴുകുകള്‍
പുല്കിയും കൊല്ലുന്ന പുല്‍ക്കൊടി
ഇപ്പോള്‍ മനസ്സില്‍ എന്തെല്ലാം
നക്ഷത്ര മൊന്നു ണ്ട് നെറുകയില്‍
നെഞ്ചി ലിത്തിരി ച്ചൂടുമുണ്ട്
അലറി വിളിക്കുന്ന മൌനമുണ്ട്
അതിരുകള്‍ ഇല്ലാത്ത സ്നേഹമുണ്ട്
അങ്ങനെയങ്ങനെ ജീവിച്ചു പോകുവാന്‍
നീയുള്ളി ലെന്നും ബാക്കിയുണ്ട് .
2 comments:
ഒന്നും ഇല്ലാതില്ല
ഉള്ളിലുള്ളത് ജീവനെങ്കിൽ, ഉള്ളിന്റെയുള്ളിലുള്ളത് ജീവന്റെ ജീവൻ തന്നെയാവണം. !
നല്ല കവിത
ശുഭാശംസകൾ....
Post a Comment