Saturday, October 17, 2015

ഓര്‍മ്മ   ഒരു  വിത്താണ്
  
വെയിലിന്‍റെ  വീതുളി   പിന്‍ കഴുത്തില്‍ 
തലോടല്‍ പോലെ   ചോര  തെറി പ്പിക്കുമ്പോള്‍
ദുര മൂത്ത  ഒരു സ്വപ്നം  കെട്ടിപ്പിടി ച്ചു റക്കുമ്പോള്‍ 
പിണങ്ങി  വരണ്ട  മേഘങ്ങള്‍ക്ക്
പുരാതന മായ   കാന്‍വാസ് ച്ഛായ  ഉണ്ടാകുമ്പോള്‍ 
മഴയുടെ  മഞ്ഞച്ച  രോഗങ്ങള്‍ 
തുള്ളികളായി   ചാലു കീറുമ്പോള്‍ 
 
ഓര്‍മ്മ   ഒരു  വിത്താണ് .

മുളച്ച തെന്തിനെന്നു  മണ്ണ്  ചോദിക്കുമ്പോള്‍ 
മുരടിച്ചു പോട്ടെന്നു  മാനം  പറയുമ്പോള്‍ 
നെഞ്ഞത്ത്  വേരോടി ക്കിളിര്‍ക്കാന്‍  
ഇടമൊരുക്കുന്ന  സങ്കട ഹൃദയമേ .....

എന്‍റെ  ഓര്‍മ്മകള്‍ ക്കിപ്പോള്‍   
ഓര്‍മ്മകളേ  ഇല്ലല്ലോ  .........



4 comments:

ajith said...

ഓര്‍മ്മവിത്ത് വിതയ്ക്കുമ്പോള്‍ എന്താവാ‍ം മുളച്ചുവരിക!

ബിന്ദു .വി എസ് said...

മഴ വില്ലുകള്‍

Arun Kumar Pillai said...

ഓര്‍മ്മ ഒരു വിത്താണ് . വേദനയുടെ, കണ്ണുനീരിന്റെ അപൂർവ്വമായ് സന്തോഷത്തിന്റേം...

rameshkamyakam said...

മുളച്ച തെന്തിനെന്നു മണ്ണ് ചോദിക്കുമ്പോള്‍
മുരടിച്ചു പോട്ടെന്നു മാനം പറയുമ്പോള്‍
നെഞ്ഞത്ത് വേരോടി ക്കിളിര്‍ക്കാന്‍
ഇടമൊരുക്കുന്ന സങ്കട ഹൃദയമേ ....

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...