Tuesday, October 6, 2015

മൃഗബലി

മൂര്‍ച്ചയുള്ള   വാളുകള്‍  കാണാനാവില്ല
താലമുണ്ടാകില്ല
ഒരു  തുള്ളി  ചോര പോലും ചിതറില്ല
തുറന്നിരിക്കുന്ന  കണ്ണുകളില്‍
:എന്നോടെന്തിന് .എന്നോടെന്തിന്  എന്ന ചോദ്യത്തിന്റെ
അവസാന ശ്വാസം  കൂട്  പൊട്ടിക്കവേ
നീലാകാശ ത്തിനു കീഴിലാകും  ബലിക്കല്ല്
കമിഴ്ന്നു കിടക്കവേ തഴുകി മലര്‍ത്തി
കണ്ണീര്‍ തുടച്ച്
പുഞ്ചിരിച്ച്
കഴുത്തിലൂടെ  കൈ ചുറ്റി
ഒരു വട്ടം കൂടി  ഉമ്മ വച്ച്
മുറിക്കേണ്ടിടം കണ്ണു കൊണ്ടളന്നു
കഴിഞ്ഞിരിക്കും .
പോയ ജന്മത്തിലെ  അമ്മയോട്
മാപ്പിരന്നു
ബലി  നടത്തുമ്പോള്‍
നെഞ്ചിടിച്ചു  ദൂരെ കുഞ്ഞിനെ  കാത്തിരിക്കുന്ന വളോട്
പറയാനുള്ളവ  ചോരയില്‍  കൈ തുടയ്ക്കും .

മണക്കുന്ന  ഇറച്ചി കഷണങ്ങള്‍  പങ്കിട്ടു നിറയുമ്പോള്‍

കടലിരമ്പം പോലെ  മുഴങ്ങുന്ന  കരച്ചിലിനോട്
കടുപ്പിച്ചു പറയും .
"തിരകളുടെ  പാട്ടിനേക്കാള്‍  നല്ലത്
ബലി മൃഗങ്ങളുടെ  കരച്ചിലാണ് "

മരിച്ചിട്ടും തുടിക്കുന്ന  കുഞ്ഞിന്റെ  ഹൃദയ ബാക്കിയോടു
അമ്മ പറയുന്നു
കരയൂ .....ഈ  കരച്ചില്‍  ബലി പാഠശാലകളില്‍
പുതിയ   ബലി ശാസ്ത്ര മാകും
അതാണ്‌ നിന്റെ  അനശ്വരത  "!   [വൈശാലി യുടെ   നീതി ]







3 comments:

ajith said...

മനസ്സിലായില്ല കേട്ടോ

ബിന്ദു .വി എസ് said...

അത് എല്ലാ വാക്കുകളെയും തോല്‍പ്പിക്കുന്ന അനുഭവമാണ് .അതാ .

Unknown said...

നല്ല വായനാനുഭവം. എങ്കിലും ഇത്തിരി വെട്ടം എവിടെയെല്ലാമോ ഉണ്ട്

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...