ഓര്‍മ്മകളുടെ ചുരം കയറുമ്പോള്‍
ചങ്ങലയ്ക്കിട്ട കാറ്റ് ഇഴഞ്ഞെത്തും .
കാതോരം ചേര്‍ന്ന് കവിത ചൊല്ലും
തോലുരഞ്ഞു പൊട്ടി മാംസം കാണാവുന്ന കവിത
അപ്പോള്‍
നീല മേഘങ്ങള്‍ ഉണ്ടാവില്ല .കോടയും .
അടിവാരം മോഹിച്ച മഴ ത്തൂവ യല്ലാതെ
ഇരുണ്ട മലകളുടെ ചിഹ്നം വിളിയല്ലാതെ
മരക്കൊമ്പില്‍ നിന്ന് പൊട്ടി വീണ
നാടന്‍ താള മല്ലാതെ .
ഒരുറവ കണ്ണീര് വറ്റിയ പാടു മായി
തുറിച്ചു നോക്കുന്നതല്ലാതെ
കടലു കാണാന്‍ കൊതിച്ചു കൊതിച്ച്
കാറ്റലിഞ്ഞു തീരുമ്പോള്‍
ചുരം കേറി വരുന്നുണ്ട് ഒരു തിര .
കവിത കടലി ടിക്കും പോലെ
കാറ്റിലേക്ക് കടന്നു കയറുന്നു .[ആ നിമിഷം ]
.
3 comments:
കാറ്റിനെ ചങ്ങലയ്ക്കിടാൻമാത്രം ശക്തിയുള്ളത്
Sorry...I meant churam Keri Vanna thiraa. ..different thought...
Plz visit my blog also
Post a Comment