ഓരോ മഴയും നമുക്ക് ഓരോ മരമാണ് .
ചില്ലകളില്‍ പൊടിഞ്ഞു വേരുകളിലേക്ക് നിറയുന്നത്
ഒരിക്കല്‍ ചോരയാല്‍ കുതിര്‍ന്ന
മഴയുടെ കാല്‍പാദ ങ്ങളെ നോക്കി
ഞാന്‍ വിറകൊള്ളവേ
മഴ ക്കൊള്ളി മീന്‍ പോലെ നിന്റെ ചിരി
ചോര യാല്‍ അടയാളം കൊണ്ട
ഇടവഴിയിലെ പൂക്കള്‍ക്ക്
മഴയുടെ നക്ഷത്ര ചുംബനങ്ങള്‍
ഉടലില്‍ അനേകം പൂ വിരിയിച്ചു
അവ യുടെ നൃത്ത വിന്യാസങ്ങള്‍
പിന്നെയും മഴകള്‍ ...മഴകള്‍
ചിലതിലെ ഭ്രാന്തില്‍ ഞാനോ നീയോ
മരിച്ചു പോയത് പരസ്പരം അറിഞ്ഞതേ യില്ല .
മരമെന്നും പൂത്തു നില്‍ക്കുന്നുവല്ലോ .
മഴയുടെ നെഞ്ചില്‍ .
2 comments:
മഴ ക്കൊള്ളി മീന്‍ ചിരി പൊളളിക്കില്ലേ
ഇല്ല .തിളക്കും
Post a Comment