മടിത്തട്ടില്‍ നീ മയങ്ങിക്കിടക്കവേ
മിഴിനീര്‍ കൊണ്ടു നിന്നിലെക്കൊരു
വഴി വരയ്ക്കുന്നു ഞാന്‍
വാടിയ ചുണ്ടുകളില്‍ നീ അമ്മയെ
കൊത്തി വയ്ക്കുമ്പോള്‍
വിഷാദ വതിയായ നദിയായി ഞാന്‍
ശില്‍പ്പത്തെ ചുറ്റി യൊഴുകുന്നു
കാണുന്നതിലെല്ലാം അമ്മ പ്പേരു
തിരയുകയാണ് തനിച്ചായ നീ
വെയിലും മഴക്കീറും മഞ്ഞു മേഘവും
അമ്മയോടൊപ്പം കടന്നു വരുന്നു
കുഞ്ഞു വിളക്കിലെ കരിയായി
അമ്മയെ തൊട്ടെടുത്ത കാലം
ഉപ്പു പാത്രത്തിലെ നീരായി
അമ്മ രുചിച്ചകാലം
കരിമ്പിന്‍ ചറമായി അമ്മയെ
നുണഞ്ഞു തീര്‍ത്ത കാലം
കരി മലകളില്‍ രാവ് പൊട്ടി
ആര്‍ത്തലച്ചു വരുമ്പോള്‍
നീയെനിക്ക് ഉമ്മ തരണമെന്ന
വാക്കൊടുക്ക മായി അമ്മ പോയ പോയപ്പോള്‍
തൊടിയും പാടവും കൂടെപ്പോയി
കണ്ണും മണ്ണും ഒലിച്ചുപോയി
പൊള്ളി ക്കുമിളിച്ച സൂര്യന്‍ നെറ്റി യി ലുദിച്ചു
ഓരോ മകര ക്കാറ്റിലും
കണ്ണ് പൊത്തി ക്കളിക്കുന്ന ദിനങ്ങളേ
സ്നേഹ ത്താലൊരു അമ്മ ത്തുടുപ്പിനെ
മുറ്റത്തു
വച്ച് മറന്നു പോകണേ അവനായി ,,