Monday, January 22, 2018


മടിത്തട്ടില്‍  നീ  മയങ്ങിക്കിടക്കവേ
മിഴിനീര്‍  കൊണ്ടു  നിന്നിലെക്കൊരു
വഴി വരയ്ക്കുന്നു ഞാന്‍
വാടിയ ചുണ്ടുകളില്‍  നീ  അമ്മയെ
കൊത്തി വയ്ക്കുമ്പോള്‍
വിഷാദ വതിയായ നദിയായി ഞാന്‍
ശില്‍പ്പത്തെ  ചുറ്റി യൊഴുകുന്നു
കാണുന്നതിലെല്ലാം  അമ്മ പ്പേരു
തിരയുകയാണ്  തനിച്ചായ നീ
വെയിലും  മഴക്കീറും  മഞ്ഞു മേഘവും
അമ്മയോടൊപ്പം  കടന്നു വരുന്നു
കുഞ്ഞു  വിളക്കിലെ  കരിയായി
അമ്മയെ തൊട്ടെടുത്ത കാലം
ഉപ്പു പാത്രത്തിലെ  നീരായി
അമ്മ രുചിച്ചകാലം
കരിമ്പിന്‍ ചറമായി അമ്മയെ
നുണഞ്ഞു തീര്‍ത്ത  കാലം
കരി മലകളില്‍  രാവ് പൊട്ടി
ആര്‍ത്തലച്ചു  വരുമ്പോള്‍
നീയെനിക്ക്  ഉമ്മ തരണമെന്ന
വാക്കൊടുക്ക മായി  അമ്മ പോയ പോയപ്പോള്‍
തൊടിയും പാടവും  കൂടെപ്പോയി
കണ്ണും  മണ്ണും ഒലിച്ചുപോയി
പൊള്ളി ക്കുമിളിച്ച  സൂര്യന്‍  നെറ്റി യി ലുദിച്ചു
ഓരോ  മകര ക്കാറ്റിലും
കണ്ണ് പൊത്തി ക്കളിക്കുന്ന  ദിനങ്ങളേ
സ്നേഹ ത്താലൊരു  അമ്മ ത്തുടുപ്പിനെ
മുറ്റത്തു
വച്ച് മറന്നു പോകണേ  അവനായി ,,


No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...