Monday, January 8, 2018

ജനുവരി  

നീ മരണ   മൌനത്തിന്റെ  ഭാഷയില്‍   
എനിക്കൊരു  പുലരി  ദൂരം  തരുന്നു    
നിശ്ചല ചിത്രങ്ങളെപ്പോലെ  സ്വപ്‌നങ്ങള്‍ 
എന്നെയും നിന്നെയും  തോളിലേറ്റുന്നു  
കടല്‍ കാറ്റിലാടവേ  ചിതറുന്നുവോ  ഒരു 
തിര മുഴക്കത്തില്‍  ഞാനും നീയും .
കന്യകാ കുമാരി തന്‍ മൂക്കുത്തിയില്‍ 
മുത്തമിട്ടെത്തും  കാറ്റു കള്ളിയെപ്പോലെ 
ഉറക്കത്തിന്‍  താക്കോലെടുക്കെ  
നെഞ്ചകം പൊള്ളി പ്പനിക്കും നിന്നെയും 
ചേര്‍ത്തു ചേര്‍ത്ത ങ്ങനെ എത്ര ദൂരങ്ങള്‍ !
നിശ്വാസ ത്തിലെ ത്തീക്കനല്‍ കൊണ്ടു നാം 
ചുണ്ടി ലൂതി പ്പിടിപ്പിച്ച യുന്മത്തത 
അന്ധകാരത്തിന്റെ  നെറ്റി മേല്‍ ഉമ്മ തന്‍ 
സിന്ദൂര മിറ്റിച്ച സാന്ധ്യ ക്കടല്‍ 
മിഴി മഴ പ്പാടി ലേക്കെന്നെയും കൊണ്ടു നീ 
സഞ്ചരി ച്ചെത്തിയ  ജീവിത പ്പാതകള്‍ 
പൊള്ളി പ്പനിക്കും  ജനുവരി പ്പുലരികള്‍ 
കേള്‍ക്കുന്നോരീറന്‍ താരാട്ടിലെ ത്തേങ്ങല്‍
മുറ്റത്തു വിങ്ങി നില്‍ക്കുന്നു  നക്ഷത്ര ഗീതം 
ജനുവരി  പിന്നെയും ബാക്കിയാകുന്നു .
 


  


 



No comments:

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...