കൊക്ക് പിളര്‍ത്തി
ആകാശ ത്തെയ്ക്ക് നോട്ടമെറിഞ്ഞ്
കിടക്കുമ്പോള്‍
മലര്‍ന്നു പോയ ചിറകിനും
കുഴഞ്ഞ കാലുകള്‍ക്കും
മേഘത്തിന്‍ കനിവ്
മഴയെന്നോ കണ്ണീരെന്നോ വിളിക്കാം
ജീവിതം മടക്കി ത്തന്നതിനാല്‍
അമൃതെന്നും .....
നീ കേൾക്കുന്നുണ്ടോ രാത്രി അതിനോടു തന്നെ ഇഷ്ടം കൂടുന്നത്? നീ കേൾക്കുന്നുണ്ടോ പുഞ്ചിരി അതിനെത്തന്നെ മായ്ച്ചു കളയുന്നത് ? നീ കേൾക്കുന്നുണ്ടോ ച...