Saturday, October 1, 2011

പറഞ്ഞതൊന്നും മറന്നേക്കരുത് .


ആയതിനാല്‍ 
പ്രാര്‍ഥനയുടെ ചുമടുകള്‍ 
ഇവിടെ ആരും ഇറക്കി വയ്ക്കരുത് 
കരച്ചിലുകളുടെ കള്ളങ്ങളെ 
രീത്തുകള്‍ കൊണ്ട് അലങ്കരിക്കരുത് 
വെളിച്ചത്തും ഇരുട്ടത്തും ചെയ്തതിനെക്കുറിച്ച് 
അടക്കം പറയരുത് 
സൗഹൃദം ഭാവിച്ചിരുന്ന ശത്രുക്കള്‍ക്ക്
കസേര നല്‍കരുത് 
ശത്രുക്കള്‍ മടിച്ചു മടിച്ചു കടന്നു വന്നാല്‍ 
അവര്‍ക്ക് ഇരിപ്പിടം നല്‍കിയും കുടിക്കാന്‍ കൊടുത്തും സ്നേഹം കാ ട്ടാം
ഓര്‍ത്തു വച്ചോണം.
ഇതൊക്കെ കണ്ടും കേട്ടും ചത്തു കിടക്കുന്നോരെ 
പരസ്യമായി അപമാനിക്കാതിരിക്കാന്‍ . 
ആയതിനാല്‍ .
മരണാ നന്തര കസര്‍ത്തുകള്‍ ഒഴിവാക്കി ത്തരിക 
ജീവിതം കോരിയെടുക്കുന്ന ഒരു കവിത 
ചുണ്ടില്‍ ചേര്‍ത്ത് തരിക...
കണ്ണുകളുടെ വെളിച്ചത്തെ നുള്ളിയെടുത്ത് 
വേണ്ടുന്നവര്‍ക്ക് കൊടുക്കുക 
ഇനി ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുവര്‍ക്കായി 
ഭൂമിലോകം വേണമെന്നുള്ളതിനാല്‍ ..
ഓര്‍മ്മയുടെ പരിസ്ഥിതി ബോര്‍ഡ്‌ എവിടെയെങ്കിലും  നാട്ടിപ്പോകുക ...
ഇത്രേയുള്ളൂ ...വാക്കിന്‍റെ ..............


6 comments:

Raveena Raveendran said...

ഇനി ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുവര്‍ക്കായി
ഭൂമിലോകം വേണമെന്നുള്ളതിനാല്‍ ..
ഓര്‍മ്മയുടെ പരിസ്ഥിതി ബോര്‍ഡ്‌ എവിടെയെങ്കിലും നാട്ടിപ്പോകുക ...

മറന്നുകൂടാത്ത വരികള്‍

സാരംഗി said...

"പറഞ്ഞതൊന്നും മറന്നേക്കരുത് ."
ഓര്‍മ്മയുടെ പരിസ്ഥിതി ബോര്‍ഡ്‌ എവിടെയെങ്കിലും നാട്ടിപ്പോകുക ...

valare nannayirikkunnu..abinandanangal..

കൊമ്പന്‍ said...

saമകാലിക സമസ്യകള്‍ കവിയെ ഭ്രാന്തു പിടിപ്പിച്ചിരിക്കുന്നു സ

MOIDEEN ANGADIMUGAR said...

ജീവിതം കോരിയെടുക്കുന്ന ഒരു കവിത..
കൊള്ളാം.

ഭാനു കളരിക്കല്‍ said...

മറക്കാതിരിക്കാന്‍ കരുത്തേറിയ ഓര്‍മ്മപ്പെടുത്തലുകള്‍.
കവിത ഓര്‍മ്മപ്പെടുത്തലാണ്.

RADHAN said...

At times leave a warning board of your bleeding heart like this. I feel the warmth of your blood. Let these be warning notes to those who fell the trees of virtue.

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...