Sunday, October 9, 2011

ഉടമ്പടി

 എനിക്ക് 
മഞ്ഞു കനക്കുന്ന പര്‍വതങ്ങളിലെക്കും 
തിരകള്‍  നാ ളങ്ങളാകുന്ന കടലുകളിലേക്കും
യാത്ര പോകണമായിരുന്നു
അവന്‍റെ കൈകളില്‍ മയങ്ങി 
അതിരാവിലെ 
മുന്തിരിപ്പാടങ്ങളില്‍ ഉറക്കമുണ രണ മായിരുന്നു 
മെഴുതിരി വെളിച്ചത്തില്‍ 
സ്നേഹ ഗീതങ്ങളൊക്കെയും 
പാടി ത്തീര്‍ക്കണ മായിരുന്നു 
രാവില്‍ 
നക്ഷ്ത്രങ്ങളോട് മത്സരിച്ച്
ആകാശ ത്തെ കടം കൊള്ള ണ മായിരുന്നു
ഒടുവില്‍
 കിളികള്‍ ഒഴിഞ്ഞ ഒരു കൂട്
സന്ധ്യയുടെ ചില്ലയില്‍ ആരാണ്
കൊളുത്തിയിട്ടിരുന്നത്?
അവിടെ
അവന്‍റെ വാക്കുകളുടെയും  സ്വപ്നങ്ങളുടെയും
കമ്പിളി പ്പുതപ്പിനുള്ളില്‍
എന്നേ നിദ്രയാളുകയായിരുന്നു ഞാന്‍ !
സ്വയമറിയാതെ .....
പുലരിയില്‍
കടലായും കവിതയായും
എന്നേ
പിറവിയാളുകയായിരുന്നു ഞാന്‍
ആരുമറിയാതെ !





5 comments:

ഋതുസഞ്ജന said...

നന്നായിട്ടുണ്ട്. നല്ല വരികളാണ്

quizpeople said...

nalla varikal

പൈമ said...

good best wishes

ഭാനു കളരിക്കല്‍ said...

മനസ്സില്‍ ആഴ്‌ന്നു പോകുന്ന വരികള്‍. ആര്‍ദ്രം...

Satheesan OP said...

വരികള്‍ ഇഷ്ടായി .ആശംസകള്‍ ..

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...