ചോരയില്‍ തീ കൊണ്ടെഴുതിയവനായിരുന്നു
ഞരമ്പുകളില്‍ ലഹരിയെ തടവിലിട്ടിരുന്നവനും.
ഉള്ളില്‍ കടലിടിച്ചു നില്‍ക്കുമ്പോഴൊക്കെ
കവിതയില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
വഴിയരികില്‍ കമിഴ്ന്നു കിടക്കുമ്പോള്‍
നെഞ്ചില്‍ സൂര്യനെ അണച്ചു
ഉള്‍ ചൂടില്‍ നേര് പൊള്ളുന്ന തറിയുന്ന
എതെങ്കിലു മൊരുവന്‍ നോവിന്‍റെ
കോര്‍മ്പ പുറത്തെടുക്കും .
മണവുംമരുന്നും ഉരച്ചുരച്ചു
ആഴ്ച ക്കൂടാരങ്ങളില്‍ അത്താഴവും ആഴവും ........
നിമിഷങ്ങളുടെ പിഞ്ഞാണം മുട്ടി
വാക്കുകളുടെ പട്ടത്തെ പറത്തുമ്പോള്‍
എതെങ്കിലു മൊരുവള്‍ അരക്കെട്ടില്‍ നിന്ന്
ആവലാതികളെ കെട്ടഴിച്ചു വിടുന്നുണ്ടാകും .
നിലാ ക്കൂണ്കളെ പുഴുങ്ങി ത്തരാന്‍
ആകാശ ത്തിന്‍റെ കുട്ടികള്‍ വാശിക്കരച്ചില്‍ കരയും
പെങ്ങളിലയോടു കടം വാങ്ങി അവര്‍ക്കൊരു മഴ മധുരം
രക്തത്തിലെ ഉപ്പില്‍ നിന്ന് എല്ലാവര്‍ക്കുമായി
ഉന്മാദത്തിന്റെ ഊറ്റം ..
നമുക്കവനെ അയ്യപ്പനെന്നു വിളിക്കാം
മരിച്ചിട്ടില്ലാത്തതിനാല്‍ ഉയിര്‍പ്പില്ലാത്തവന്‍
ജീവന്‍റെ പച്ചയെ മരങ്ങള്‍ക്ക് വീതിച്ചവന്‍...
കൂട്ടുറക്കത്തിനൊരു കട്ടില്‍ പണിഞ്ഞ്
അവനെ മാനിക്കുക.
മനസ്സിന്റെ വേരുകളില്‍ ജലച്ചായ ത്താല്‍
അവന്‍ വരയ്ക്കുന്നതെല്ലാം
ഇലകളില്‍ പടരുമെന്നുള്ളത് കൊണ്ട് .............
...
2 comments:
കൈനീട്ടിയപ്പോഴൊക്കെ അവന്‍ മണത്തത്
ഉറവയുടെ മുനയുള്ള സ്നേഹമായിരുന്നു
ആകാശം കുടഞ്ഞു പായ വിരിച്ച അവന്‍
നിദ്രകളെ മരക്കുതിരയില്‍ കയറ്റി ഇരുത്തി
മണ്ണ് കുഴച്ചപ്പോഴൊക്കെ അവന്‍ കേട്ടത്
ആശുപത്രിയിലെ നാഴികമണിയൊച്ച ആയിരുന്നില്ല
ജീവിചിരിക്കുന്നോരുടെ മരിച്ച കണ്ണുകളില്‍
അസ്ത്രം കരടാകുന്നതെങ്ങനെ?
മാതൃഭൂമിയില്‍ N.L. ബാലകൃഷ്ണന്‍ അയ്യപ്പനെക്കുറിച്ച് ഈയാഴ്ച എഴുതിയിരുന്നത് കൂടി ചേര്‍ത്തു വായിക്കണം.
Post a Comment