Sunday, November 20, 2011

വരം

 ഇരുള്‍ മുറിച്ചു കടക്കാന്‍ എനിക്ക്
വെളിച്ചത്തിന്‍റെ വാതിലുകള്‍ വേണമായിരുന്നു
മഴയുടെ തെരുപ്പാട്ട് കേള്‍ക്കാതിരിക്കാന്‍
പുലരിയുടെ ഭൂപാളം വേണമായിരുന്നു
വെയില്‍ മുനകളില്‍ മുറിയാതിരിക്കാന്‍
വസന്തങ്ങളുടെ നിഴല്‍ വേണമായിരുന്നു
രാ ഭൂതങ്ങളുടെ തുടല്‍ക്കെട്ടു മുറുക്കുവാന്‍
തിരകളുടെ ഹൃദയ രാഗം വേണമായിരുന്നു
കടലിന്‍റെ ആവനാഴിയില്‍ നിന്നും
ജല കണങ്ങളായി അവനെന്നെ  തൊടുമ്പോള്‍
 സ്വപ്നങ്ങളുടെ ഒരു മാന്ത്രികപ്പുതപ്പ്!
ചോദിക്കുന്നതെല്ലാം തന്നു കൊണ്ടേയിരുന്നു
പിന്നെ
തൊടുന്നതെല്ലാം പുലരി
മായാത്ത തെല്ലാം സന്ധ്യ
ഒരേ ഭാരങ്ങളാല്‍ നെയ്തു  നീര്‍ത്തവ .

2 comments:

പൊട്ടന്‍ said...

വസന്തവും പുലരിയും ഇരുളും വെളിച്ചവും തുടങ്ങി കവിതയിലെ എല്ലാ സ്ഥിരം വാക്കുകളും നിരത്തിയ ഈ കവിതയുടെ പൊരുള്‍ മനസ്സിലായില്ല

Admin said...

good.. best wishes..

കൂട്

മരിച്ചിട്ടും മരിക്കാത്ത ഒരു ഋതു നൊന്തുവിളിക്കുന്നതായി തോന്നുന്നുണ്ട് മഞ്ചാടിമഴയിലെന്ന  പോലെ ചുവന്നു നനയുന്നുണ്ട്  പനകളുടെ ചില്ല കീറി  വരുന്ന...